വിജയ് ടി.വി.കെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി: വര്‍ഗീയത വളര്‍ത്തുന്നു, ബിജെപിയുമായി സഖ്യമില്ല; സെപ്റ്റംബർ മുതൽ സംസ്ഥാന പര്യടനം

Spread the love

ചെന്നൈ: അടുത്തവർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി സ്ഥാപക നേതാവായ വിജയ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പുതിയ ടി.വി.കെ (തമിഴക വെട്രി കഴകം) പ്രഖ്യാപിച്ചു.

ബിജെപിയുമായുള്ള സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പാര്‍ട്ടി വ്യക്തമാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. അടുത്ത മാസം സംസ്ഥാന സമ്മേളനം സംഘടിപ്പിക്കാനും ഗ്രാമങ്ങളിലുടനീളമായി പൊതുയോഗങ്ങള്‍ നടത്തി പാർട്ടിയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുവാനും തീരുമാനമായി.

‘പ്രത്യയശാസ്ത്ര ശത്രുക്കളുമായും വിഭാഗീയ ശക്തികളുമായും നേരിട്ടോ അല്ലാതെയോ സഖ്യമില്ല. ബിജെപി ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നു, രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളർത്താൻ പ്രോത്സാഹിപ്പിക്കുന്നു. അവരുടെ ഇത്തരം വിഷലിപ്തമായ ശ്രമങ്ങള്‍ മറ്റെവിടെയെങ്കിലും ചെലവാകും, എന്നാല്‍ തമിഴ്നാട്ടില്‍ അത് നടക്കില്ല’ യോഗത്തില്‍ വിജയ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group