
അക്ഷരനഗരിയുടെ ഭരണസിരാകേന്ദ്രത്തിന് ഇനി പുതിയ സാരഥി; ജില്ലാ കളക്ടറായി വി. വിഘ്‌നേശ്വരി നാളെ ചുമതലയേൽക്കും ; പി.കെ. ജയശ്രീ നിന്നും കോട്ടയം മധുര സ്വദേശി വിഘ്നേശ്വരിയുടെ കൈകളിലേക്ക്
സ്വന്തം ലേഖകൻ
കോട്ടയം: പുതിയ ജില്ലാ കളക്ടറായി വി. വിഘ്‌നേശ്വരി നാളെ (ജൂൺ 8) രാവിലെ 10ന് ചുമതലയേൽക്കും. ജില്ലയുടെ 48-ാമത് കളക്ടറായാണ് ചുമതലയേൽക്കുക. ഡോ. പി.കെ. ജയശ്രീ സർവിസിൽനിന്ന് വിരമിച്ച ഒഴിവിലാണ് നിയമനം.
2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറാണ്. കെ.റ്റി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധുര സ്വദേശിനിയായ വിഘ്‌നേശ്വരി 2015 ബാച്ച് സിവിൽ സർവിസ് ഉദ്യോഗസ്ഥയാണ്. കോഴിക്കോട് സബ് കലക്ടർ, കൊളീജിയറ്റ് എജുക്കേഷൻ ഡയറക്ടർ, കെ.ടി.ഡി.സി മാനേജിങ് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
2021 ജൂലൈയിലായിരുന്നു ഡോ. പി.കെ. ജയശ്രീ ജില്ല കലക്ടറായി ചുമതലയേറ്റത്.
Third Eye News Live
0