video
play-sharp-fill
അനധികൃത സ്വത്ത് സമ്പാദനം : കെ.എം ഷാജിയുടെ വീട്ടിൽ നിന്നും വിദേശ കറൻസികളും വിജിലൻസ് കണ്ടെത്തി ; പിടിച്ചെടുത്ത നാണയങ്ങൾ കുട്ടികളുടെ ശേഖരമെന്ന വിശദീകരണവുമായി ഷാജി

അനധികൃത സ്വത്ത് സമ്പാദനം : കെ.എം ഷാജിയുടെ വീട്ടിൽ നിന്നും വിദേശ കറൻസികളും വിജിലൻസ് കണ്ടെത്തി ; പിടിച്ചെടുത്ത നാണയങ്ങൾ കുട്ടികളുടെ ശേഖരമെന്ന വിശദീകരണവുമായി ഷാജി

സ്വന്തം ലേഖകൻ

കണ്ണൂർ : അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.എം.ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് പരിശോധനയിൽ അരക്കോടിക്കൊപ്പം വിദേശ കറൻസികളും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ വീട്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്.

ഇതിൽ കോഴിക്കോട്ടെ വീട്ടിൽ നിന്നുമാണ് വിദേശ കറൻസികൾ വിജിലൻസ് കണ്ടെത്തിയത്. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ ഷാജിയുടെ വീട്ടിൽ ഒരുമിച്ചാണ് വിജിലൻസ് പരിശോധന നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസിന്റെ പരിശോധനയിൽ എംഎൽഎ ആയതിന് ശേഷം 28 തവണ കെ.എം. ഷാജി വിദേശയാത്രകൾ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വിജിലൻസ് കണ്ടെത്തിയ വിദേശ കറൻസികൾ തന്റെ കുട്ടികളുടെ നാണയ ശേഖരമാണ് ഇതെന്നാണ് കെ.എം. ഷാജി വിജിലൻസ് ഉദ്യോഗസ്ഥർക്ക് നൽകിയ മറുപടി.

ഇതിനെ തുടർന്ന് മഹസറിൽ രേഖപ്പെടുത്തിയശേഷം വിജിലൻസ് ഷാജിക്ക് പണം തിരികെ നൽകി.വിദേശ കറൻസിക്കൊപ്പം 39,000 രൂപയും 50 പവൻ സ്വർണ്ണവും 72 രേഖകളും വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി തന്നോട് പകപോക്കുകയാണെന്നാണ് കെ.എം. ഷാജി എംഎൽഎ പരിശോധനയുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. സ്ഥാനാർത്ഥി ആയതിനാൽ തന്റെ പക്കൽ പണം ഉണ്ടാകുമെന്ന ധാരണയിലാണ് വിജിലൻസ് സംഘം എത്തിയത്.

വീട്ടിൽ നിന്നും കണ്ടെത്തിയ പണത്തിന് വ്യക്തമായ രേഖകൾ പക്കലുണ്ട്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല. സ്വത്തുക്കൾ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ കൈവശമുണ്ടെന്നും അത് അന്വേഷണ വിധേയമാക്കാൻ തയ്യാറാണെന്നുമാണ് കെ.എം. ഷാജി വ്യക്തമാക്കി.