video
play-sharp-fill

മലിനീകരണ നിയന്ത്രണ ബോർഡിലെ കൈക്കൂലിക്കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതി ജോസ് മോനെ വിജിലൻസ് ചോദ്യംചെയ്യുന്നു;ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ജോസ്മോൻ കോട്ടയം വിജിലൻസിന് മുന്നിൽ ഹാജരായത്,കോട്ടയത്തെ മലിനീകരണനിയന്ത്രണ ബോർഡ് ജില്ലാ ഓഫീസറായിരുന്നപ്പോഴാണ് ജോസ് മോൻ കൈക്കൂലി കേസിൽ പിടിയിലായത്

Spread the love

സ്വന്തം ലേഖിക

ഇടുക്കി: മലിനീകരണ നിയന്ത്രണ ബോർഡിലെ അഴിമതിക്കേസിൽ രണ്ടാം പ്രതിയായ എഞ്ചിനിയർ ജോസ് മോനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ ശേഷമാണ് ജോസ്മോൻ കോട്ടയം വിജിലൻസിന് മുന്നിൽ ഹാജരായത്. പാലായിലെ വ്യവസായിൽ നിന്ന് ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന പരാതിയിലാണ് ജോസ് മോനെതിരെ കേസെടുത്തത്.

ഈ വ്യവസായിൽ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ എ.എം.ഹാരിസ് ആണ് കേസിൽ ഒന്നാംപ്രതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ മലിനീകരണനിയന്ത്രണ ബോർഡ് ജില്ലാ ഓഫീസറായിരുന്നപ്പോഴാണ് ജോസ് മോൻ കൈക്കൂലി ചോദിച്ചത്. വിജിലൻസ് കേസ് എടുത്തിട്ടും ഇയാൾക്കെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് നടപടി എടുക്കാത്തതും കോഴിക്കോട് നിയമനം നൽകിയതും വിവാദമായിരുന്നു. പിന്നീട് സസ്പെൻഡ് ചെയ്യുകയായിരുന്നു.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ വിജിലൻസ് എറണാകുളം യൂണിറ്റിലും ജോസ് മോനെതിരെ കേസുണ്ട്.