സംസ്ഥാന വ്യാപകമായി സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന;72 ഓഫീസുകളിൽ പരിശോധന നടത്തും

Spread the love

തിരുവനന്തപുരം: ആധാരമെഴുത്തുകാരും ഇടനിലക്കാരും മുഖേന ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന. ഓപറേഷൻ സെക്യുർ ലാൻഡ് എന്ന പേരിലാണ് നടപടി. 72 ഓഫീസുകളിൽ പരിശോധന നടത്തും. വൈകുന്നേരം 4.30 മുതലാണ് പരിശോധനകൾ ആരംഭിച്ചത്.