
ആലപ്പുഴ: ഡ്രൈവിംഗ് ടെസ്റ്റ് പാസാക്കിയതിന് ഏജന്റുവഴി കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ജോയിന്റ് ആര്‍ടി ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ജി. ബിജുവിനെ വിജിലന്‍സ് പിടികൂടി. പരാതിക്കാരനില്‍നിന്നു തുകവാങ്ങി ബിജുവിനു കൈമാറിയ ഏജന്റ് ജോസും പിടിയിലായിട്ടുണ്ട്.
ഇരുവരെയും കോട്ടയം വിജന്‍സ് കോടതിയില്‍ രാത്രി ഹാജരാക്കി. വെള്ളിയാഴ്ച വൈകുന്നേരം 5.50ന് ബിജു താമസിക്കുന്ന ചേര്‍ത്തല എക്സറേ കവലയിലെ വീട്ടില്‍വച്ചാണ് പിടികൂടിയത്. കൈക്കൂലിയായി കൈമാറിയ 2,500 രൂപയ്ക്കൊപ്പം വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11,000 രൂപയും സംഘം പിടിച്ചെടുത്തു.
കോട്ടയം ഈസ്റ്റ് റേഞ്ച് വിജിലന്‍സ് എസ്പി ആര്. ബിനുവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തണ്ണീര്‍മുക്കം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യ നടത്തുന്ന ഡ്രൈവിംഗ് സ്കൂളില്‍ പഠിച്ചവര്‍ക്കു ലൈസന്‍സ് നല്‍കുന്നതിനായി ആവശ്യപ്പെട്ട കൈക്കുലി കൈമാറുന്നതിനിടെയാണ് കുടുങ്ങിയത്

Whatsapp Group 1 | Whatsapp Group 2 |Telegram Group


