play-sharp-fill
അന്വേഷണത്തിന് പ്രത്യേക സംഘമുള്ളതിനാൽ വിജിലൻസ് ഇടപെടലിന്റെ ആവശ്യമില്ല; എഡിജിപി എം ആർ അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതികളിൽ അന്വേഷണമില്ല; അന്വേഷണം വേണമെങ്കിൽ സർക്കാർ നിർദേശിക്കട്ടെയെന്നും വിജിലൻസ്

അന്വേഷണത്തിന് പ്രത്യേക സംഘമുള്ളതിനാൽ വിജിലൻസ് ഇടപെടലിന്റെ ആവശ്യമില്ല; എഡിജിപി എം ആർ അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതികളിൽ അന്വേഷണമില്ല; അന്വേഷണം വേണമെങ്കിൽ സർക്കാർ നിർദേശിക്കട്ടെയെന്നും വിജിലൻസ്

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതികളിൽ അന്വേഷണമില്ലെന്ന് വിജിലൻസ്. നേരിട്ട് ലഭിച്ച പരാതികളിൽ അന്വേഷണം വേണ്ടെന്നാണ് വിജിലൻസ് നിലപാട്. അന്വേഷണത്തിന് പ്രത്യേക സംഘമുള്ളതിനാൽ വിജിലൻസ് ഇടപെടലിന്റെ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ.

അന്വേഷണം വേണമെങ്കിൽ സർക്കാർ നിർദേശിക്കട്ടെയെന്നും വിജിലൻസ് വ്യക്തമാക്കി. പരാതികളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം വേണ്ടെന്ന നിലപാടിലേക്കെത്തിയത്. അതേസമയം, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി മുഖ്യമന്ത്രിക്ക് നൽകിയ ശുപാർശയിൽ തീരുമാനമായിട്ടില്ല.


എഡിജിപിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബാണ് സർക്കാരിന് ശുപാർശ നൽകിയത്. ബന്ധുക്കളുടെ പേരിൽ സ്വത്ത് സമ്പാദനം, കവടിയാറിലെ കോടികളുടെ ഭൂമി ഇടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി സ്വീകരിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് എഡിജിപിക്കെതിരെയുള്ളത്. പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്നായിരുന്നു ഡിജിപിക്ക് നൽകിയ മൊഴിയിൽ അജിത് കുമാറിന്റെ പരാമർശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണങ്ങൾക്ക് രേഖാമൂലം മറുപടി നൽകാൻ അവസരം വേണമെന്നും അജിത് കുമാർ ആവശ്യപ്പെട്ടിരുന്നു. അൻവറിൻ്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി, എഡിജിപി എം ആർ അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്.