റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ പണപ്പെട്ടികള്‍ അയല്‍വാസിയുടെ ടെറസിലേക്ക് എറിഞ്ഞ് സബ് കളക്ടര്‍; കൈയ്യോടെ പൊക്കി വിജിലന്‍സ്; കണ്ടെത്തിയത് രണ്ട് കോടി രൂപ
സ്വന്തം ലേഖിക
ഭുവനേശ്വര്‍: വിജിലന്‍സ് വകുപ്പിന്റെ റെയ്ഡില്‍ നിന്ന് രക്ഷപ്പെടാന്‍ രണ്ട് കോടി രൂപ അയല്‍വാസിയുടെ ടെറസിലേക്ക് എറിഞ്ഞ് സബ് കളക്ടര്‍.
പെട്ടിയിലൊളിപ്പിച്ച രണ്ട് കോടി രൂപ ഉദ്യോഗസ്ഥന്‍ അയല്‍വാസിയുടെ ടെറസില്‍ ഒളിപ്പിച്ചതായി കണ്ടെത്തി. ഒഡിഷയിലെ അഡീഷണല്‍ സബ് കളക്ടര്‍ പ്രശാന്ത് കുമാര്‍ റൗട്ടിനെതിരെയാണ് കൈക്കൂലി ആരോപണമുയര്‍ന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് ഇയാളുടെ വസതിയില്‍ പരിശോധനക്കെത്തുകയായിരുന്നു. എന്നാല്‍ വിജിലന്‍സ് എത്തി തിരച്ചില്‍ നടത്തുമ്ബോള്‍ സബ്കളക്ടര്‍ പണം അയല്‍വാസിയുടെ ടെറസിലേക്ക് മാറ്റി.
എന്നാല്‍ വിജിലന്‍സ് നടത്തിയ തിരച്ചിലില്‍ ഭുവനേശ്വറിലെ കാനൻ വിഹാര്‍ ഏരിയയിലെ റൗട്ടിന്റെ അയല്‍വാസിയുടെ ടെറസില്‍ നിന്ന് ആറ് പെട്ടികളിലായി ഒളിപ്പിച്ച രണ്ട് കോടിയിലധികം രൂപ ഒഡീഷ വിജിലൻസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വീട് റെയ്ഡ് ചെയ്തപ്പോള്‍ സബ് കളക്ടര്‍ പെട്ടികള്‍ അയല്‍വാസിയുടെ ടെറസിലേക്ക് എറിഞ്ഞതായി വിജിലൻസ് വൃത്തങ്ങള്‍ അറിയിച്ചു.