video
play-sharp-fill

മദ്യം വില കൂട്ടി വിറ്റ് കുടിയന്മാരെ പറ്റിച്ചു; എംആർപി വിലയിലും കൂടുതൽ വില ഈടാക്കിയുള്ള മദ്യ വിൽപ്പന; ഇടുക്കി രാജകുമാരി ബിവ്റേജസിൽ വിജിലൻസ് റെയ്ഡ്; രാത്രി ഏഴിന് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുന്നു

മദ്യം വില കൂട്ടി വിറ്റ് കുടിയന്മാരെ പറ്റിച്ചു; എംആർപി വിലയിലും കൂടുതൽ വില ഈടാക്കിയുള്ള മദ്യ വിൽപ്പന; ഇടുക്കി രാജകുമാരി ബിവ്റേജസിൽ വിജിലൻസ് റെയ്ഡ്; രാത്രി ഏഴിന് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി : ഇടുക്കി രാജകുമാരി ബിവ്റേജസിൽ വിജിലൻസ് റെയ്ഡ്. കോട്ടയം റെയ്ഞ്ച് വിജിലൻസ് ഡിവൈഎസ്പി പി.വി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.

ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. എംആർപി വിലയിലും കൂടുതൽ വില ഈടാക്കിയുള്ള മദ്യ വിൽപ്പനയാണ് ഇവിടെ നടക്കുന്നതെന്ന് വ്യാപക പരതി ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്യ സംസ്ഥാന തൊഴിലാളികൾക്ക് മദ്യം നൽകിയാൽ ബില്ല് കൊടുക്കാത്ത രീതിയും ഇവിടെ നടക്കുന്നുണ്ട്.

120 രൂപയുടെ ബിയറിന് ഇവിടെ ഈടാക്കുന്നത് നൂറ്റിനാൽപത് രൂപയാണ്. കുറഞ്ഞ വിലയുള്ള മദ്യം അന്വേഷിച്ച് എത്തുന്നവർക്ക് മദ്യം സ്റ്റോക്കില്ലന്ന് പറഞ്ഞ് കൂടിയ വിലയുടെ മദ്യം വിൽക്കുന്നതും ഇവിടെ നിത്യ സംഭവമാണ്.
ഇങ്ങനെ കൂടിയ വിലയുടെ മദ്യം വിറ്റ് മദ്യ കമ്പനിയിൽ നിന്ന് കമ്മീഷൻ കൈപ്പറ്റുന്നതായും പരാതിയുണ്ട്. ഇതേ തുടർന്നാണ് വിജിലൻസ് റെയ്ഡ്. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി സൂചനയുണ്ട്