ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം തട്ടുന്നു; കോട്ടയം കളക്ട്രേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം തട്ടുന്നു; കോട്ടയം കളക്ട്രേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പണം തട്ടുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തലിനെത്തുടർന്ന് സംസ്ഥാന വ്യാപകമായി കളക്ടറേറ്റുകളില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തുന്നു. കോട്ടയം കളക്ട്രേറ്റിൽ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്യുന്ന കെ ഫോർ എന്ന സെക്ഷനിൽ രാവിലെ 11 മുതൽ പരിശോധന നടക്കുന്നു.

ഏജന്റുമാര്‍ വഴി വ്യാജ രേഖകള്‍ ഹാജരാക്കിയാണ് പണം തട്ടുന്നതെന്നാണ് റിപ്പോര്‍ട്ട്. പണം തട്ടാന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ കൂട്ടുനില്‍ക്കുന്നതായും വിജിലന്‍സിന്റെ കണ്ടെത്തലുണ്ട്. ഏജന്റുമാര്‍ മുഖേന വ്യാജ രേഖകള്‍ ഉള്‍പ്പടെ സമര്‍പ്പിച്ചാണ് പണം തട്ടുന്നത്. ചിലയിടങ്ങളില്‍ അര്‍ഹരായ അപേക്ഷകരെ തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കലക്ടറേറ്റുകള്‍ വഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായത്തിനായി അപേക്ഷകള്‍ നല്‍കുന്നത്. അവിടെയെത്തുന്ന നിരവധി അപേക്ഷകളില്‍ നിന്ന് അര്‍ഹരായവരെ കണ്ടെത്തിയ ശേഷമാണ് അപേക്ഷ സെക്രട്ടേറിയറ്റിലേക്ക് അയക്കുക. ഇത്തരം അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ ഏജന്റുമാരുമായി ഒത്തുകളിച്ച് പണം തട്ടുന്നതായാണ് വിവരം. ഇതിനാവശ്യമായ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്,വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സംഘടിപ്പിച്ച് അനര്‍ഹരായ വ്യക്തികളുടെ പേരില്‍ അപേക്ഷ സമര്‍പ്പിക്കുന്നു.

അപേക്ഷ നല്‍കിയ ശേഷം പണം ലഭിക്കുന്നതിനായി നല്‍കുന്നത് ഏജന്റുമാരുടെ ബാങ്ക് അക്കൗണ്ടും ടെലഫോണ്‍ നമ്പറുമാണ്. പണം ഏജന്റുമാരുടെ കൈയില്‍ എത്തുമ്പോള്‍ ഒരുവിഹിതം അപേക്ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കുകയുമാണ് ചെയ്യുന്നത്.