
കണ്ണൂർ: വിജിലൻസിന്റെ മിന്നല്‍ പരിശോധനയില്‍ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ കാറില്‍ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തു.
കണ്ണൂർ ആർ.ടി ഓഫീസിലെ സീനിയർ സൂപ്രണ്ട് ആയ ഉദ്യോഗസ്ഥൻ രജിസ്ട്രേഷൻ, റി-രജിസ്ട്രേഷൻ, ഹൈപ്പോത്തിക്കേഷൻ ക്യാൻസലേഷൻ, പെർമിറ്റ് എന്നീ അപേക്ഷകരില്‍ നിന്നും ഏജന്റ് വഴി കൈക്കൂലി കൈപ്പറ്റുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഉദ്യോഗസ്ഥൻ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോള്‍ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന വ്യക്തി കൈക്കൂലി പണം കൈമാറും. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സ്പെഷ്യല്‍ സെല്ലില്‍ നിന്നുള്ള വിജിലൻസ് സംഘം ഇന്നലെ മിന്നല്‍ പരിശോധന നടത്തി.
കൈക്കൂലി പണം കൈപ്പറ്റിയ ശേഷം രാത്രിയോടെ സ്വന്തം കാറില്‍ തലശ്ശേരിയിലുള്ള വീട്ടിലേക്ക് പോകുമ്പോള്‍ തയ്യില്‍ എന്ന സ്ഥലത്തുവച്ച് ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം തടയുകയും പരിശോധന നടത്തുകയുമായിരുന്നു. പരിശോധനയില്‍ കാറില്‍ നിന്നും കണക്കില്‍പ്പെടാത്ത 32,200രൂപ പിടിച്ചെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ആർ.ടി ഓഫീസിലും വിജിലൻസ് പരിശോധന നടത്തി.