
തിരുവനന്തപുരം:കഴിഞ്ഞ വര്ഷം കൈക്കൂലി കേസിൽ പിടിയിലായത് 76 പേർ.ഇതിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരുമുണ്ട്. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരാണ് ഇതിൽ ഏറ്റവും കൂടുതൽ പിടിയിലായത്. 20 കേസുകളാണ് റവന്യൂവകുപ്പിനെതിരെയുളളത്.
തദ്ദേശം- പൊലീസ് എന്നിവയാണ് പിന്നിൽ. 14,92,750 രൂപയാണ് അഴിമതിക്കാരിൽ നിന്നും പിടികൂടിയത്. 201 വിജിലൻസ് കേസുകളാണ് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത്. 300 കേസുകളിൽ പ്രാഥമിക അന്വേഷണവും പൂർത്തിയാക്കിയതായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.


