
കോട്ടയം: നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാറിന് മത്സരിക്കാൻ സീറ്റ് ലഭിക്കാതിരുന്നതിന് പിന്നിൽ അഴിമതിയും വിജിലൻസ് കേസുമെന്ന് വിവരം. ശാസ്ത്രീ റോഡിലെ അധികൃത വഴിവിളക്ക് നിർമ്മാണവും, കൗൺസിലർമാർക്ക് പാരിതോഷികം കൊടുക്കാനായി നഗരസഭയ്ക്ക് അക്കൗണ്ടുള്ള ബാങ്കുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ പിരിച്ചതുമായി ബന്ധപ്പെട്ട് തേർഡ് ഐ ന്യൂസ് നൽകിയ രണ്ടു വിജിലൻസ് കേസുകളിൽ അന്വേഷണം നടക്കുന്നതാണ് ബി ഗോപകുമാറിന് സീറ്റ് ലഭിക്കാതെ പോയതിന്റെ പ്രധാന കാരണം.
ഗോപകുമാർ മത്സരിച്ചിരുന്ന തിരുനക്കര വാർഡ് വനിതാ സംവരണമായി മാറിയിരുന്നു. ഇവിടെ ഗോപകുമാറിന്റെ ഭാര്യയ്ക്ക് സീറ്റ് ലഭിച്ചു. എന്നാൽ ഗോപകുമാറിന് മത്സരിക്കാനായി പഴയ സെമിനാരി വാർഡ് ലഭിക്കുന്നതിനായി ഗോപകുമാർ പഠിച്ച പണി പതിനെട്ടും പയറ്റി. എന്നാൽ വിജിലൻസ് അന്വേഷണം നടക്കുന്നത് അറിഞ്ഞ യുഡിഎഫ് നേതൃത്വം ഗോപകുമാറിനെ ഒഴിവാക്കുകയായിരുന്നു.
കൗൺസിലർമാർക്ക് പാരിതോഷികം കൊടുക്കാനെന്ന പേരിൽ നഗരസഭയ്ക്ക് അക്കൗണ്ട് ഉള്ള പത്തിലധികം ബാങ്കുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് പിരിവെടുത്തത്. അനധികൃതമായി വൻ തുക പിരിവ് നൽകാൻ ആവില്ലെന്ന്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാങ്കുകാർ അറിയിച്ചപ്പോൾ കോടികളുടെ ഇടപാട് നടക്കുന്ന അക്കൗണ്ടുകൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിരുവെടുത്തത്. ഇത്തരത്തിൽ അനധികൃത പിരിവെടുപ്പിന് നഗരസഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ ബാങ്ക് അധികൃതർക്ക് കത്തും നൽകിയിരുന്നു.
ഹൈക്കോടതിയുടെ വിധിക്ക് എതിരായും പിഡബ്ല്യുഡിയുമായുള്ള എഗ്രിമെൻ്റിന് വിരുദ്ധമായും ശാസ്ത്രീ റോഡിലെ വഴിവിളക്ക് തൂണുകളിൽ അനധികൃതമായി പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ സ്വകാര്യ പരസ്യ കമ്പനിക്ക് അനുവാദം നൽകിയിന് പിന്നിലും ബി ഗോപകുമാർ ആയിരുന്നു.
നഗരസഭ കൗൺസിൽ അറിയാതെയും മത്സര സ്വഭാവമുള്ള കൊട്ടേഷൻ വിളിക്കാതെയും വ്യാജ എഗ്രിമെൻറ് തയ്യാറാക്കി സ്വകാര്യ പരസ്യ കമ്പനിക്ക് അഞ്ചുവർഷത്തേക്ക് പരസ്യബോർഡുകൾ സൗജന്യമായി വെയ്ക്കാൻ അനുവാദം നൽകുകയാണ് നഗരസഭ വൈസ് ചെയർമാൻ ആയിരുന്ന ബി ഗോപകുമാറും നഗരസഭാ സെക്രട്ടറി ബി അനിൽകുമാറും ചെയ്തത്. ഇതിനെതിരെ തേർഡ് ഐ ന്യൂസ് വിജിലൻസിലും ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു. ഹൈക്കോടതി നടപടികൾ നടന്നുവരുന്നതിനിടെയാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.
നഗരസഭയിലെ കൗൺസിലർമാർ അറിയാതെയും കൗൺസിൽ പാസാക്കാതെയും സ്വകാര്യ പരസ്യ കമ്പനിക്ക് അനധികൃത ഇടപാടിന് ഒത്താശ ചെയ്തത് വഴി ലക്ഷക്കണക്കിന് രൂപയാണ് കോട്ടയം നഗരസഭയ്ക്ക് നഷ്ടം ഉണ്ടായത്. ഇത് ചോദ്യം ചെയ്താണ് തേർഡ് ഐ ന്യൂസ് വിജിലൻസിനെ സമീപിച്ചത്.



