അനധികൃത സ്വത്ത് സമ്പാദന കേസ്; കോട്ടയം ചാമംപതാൽ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ വിജിലൻസ് കേസ്

Spread the love

കോട്ടയം: അനധികൃത സ്വത്ത് സാമ്പാദന കേസിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ വിജിലൻസ് കേസെടുത്തു. കോട്ടയം വാഴൂർ ഗവ. പ്രസ്സിൽ സെക്യൂരിറ്റി വിംഗിൽ ഡെപ്യൂട്ടേഷനിൽ ജോലി നോക്കി വരുന്ന കോട്ടയം ചാമംപതാൽ സ്വദേശി കെ. പി ഷിമാലിനെതിരെയാണ് എറണാകുളം വിജിലൻസ് സ്പെഷ്യൽ സെൽ കേസ് എടുത്തത്.

ഉപ്പുതറ പോലീസ് സ്റ്റേഷൻ എസ്സിപിഒ ആയി ജോലി ചെയ്തിരുന്ന കാലയളവിൽ വിവിധ വസ്തുവകകൾ ഉൾപ്പെടെ 92,17,140 രൂപയുടെ മുതലുകൾ സമ്പാദിച്ചതായും അതിൽ 29,26,837 രൂപ വരവിൽ കവിഞ്ഞ സ്വത്തുക്കൾ ആണെന്നും വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിന് തുടർന്നാണ് കേസടുത്തത്. വാഴൂരിലെ ഇയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ബന്ധപ്പെട്ട രേഖകൾ വിജിലൻസ് പിടിച്ചെടുത്തു.