video
play-sharp-fill

ലോകബാങ്ക്‌ ഫണ്ട്‌ ഉപയോഗിച്ച് റോഡ്‌ നിർമ്മിച്ചതിൽ അഴിമതി ; ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ്‌

ലോകബാങ്ക്‌ ഫണ്ട്‌ ഉപയോഗിച്ച് റോഡ്‌ നിർമ്മിച്ചതിൽ അഴിമതി ; ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസ്‌

Spread the love

 

സ്വന്തംലേഖകൻ

കോട്ടയം : തലനാട് പഞ്ചായത്തിൽ ലോകബാങ്ക്‌ ഫണ്ട്‌ ഉപയോഗിച്ച് റോഡ് നിർമ്മിച്ചതിൽ അഴിമതി കണ്ടെത്തിയതോടെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. സംഭവത്തെ തുടർന്ന് നാല് ഉദ്യോഗസ്ഥർക്കും രണ്ട് കരാറുകർക്കും ഏതിരെയാണ് വിജിലൻസ് കേസ് എടുത്തിരിക്കുന്നത്. 2 കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച മറയാട്ടിക്കൽ – ചൊവ്വൂർ റോഡിന്റെ നിർമാണത്തിൽ ക്രമക്കേട് നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഒന്നര കിലോമീറ്റർ ദൂരത്തിലായിരുന്നു റോഡ് നിർമ്മിച്ചത്. ഇതിലൂടെ 62.43 ലക്ഷത്തിന്റെ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. ഇടുക്കി നിർമ്മിതി ജില്ലാ കേന്ദ്രത്തിനായിരുന്നു റോഡിന്റെ നിർമ്മാണ ചുമതല. നിർമ്മിതി കേന്ദ്രം പ്രോജക്ട് എൻജിനീയർ പോൾ ജേക്കബ്‌ , തലനാട് ഗ്രാമ പഞ്ചായത്തിന്റെ ചുമതല വഹിച്ചിരുന്ന ഈരാറ്റുപേട്ട ബ്ലോക്ക് എ. ഇ എസ്‌ ചിത്ര, തലനാട് പഞ്ചായത്ത് സെക്രട്ടറി രാജരാജ് , ഈരാറ്റുപേട്ട ബ്ലോക്ക് അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എൻജിനിയർ കെ. ബിജു, കരാറുകരായ ജോമി മാത്യൂ,ബിനു ജോർജ് എന്നിവർക്കെതിരെയാണ് നടപടി. നാല് മീറ്റർ വീതിയുണ്ടാരുന്ന റോഡ് ലോക ബാങ്കിന്റെ സഹായത്തോടെ തദ്ദേശ മിത്രം പദ്ധതിയിൽ ഉൾപെടുത്തി എട്ട് മീറ്റർ വീതിയിൽ നിർമ്മിക്കുന്നതിനും സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനുമാണ് തുക അനുവദിച്ചത്. കരാറുകാരും ഉദ്യോഗസ്ഥരും ചേർന്ന് റോഡ് നിർമ്മാണത്തിൽ ക്രമക്കേട് നടത്തിയെന്നാണ് വിജിലൻസ് നടത്തിയ അന്വേക്ഷണത്തിൽ കണ്ടെത്തിയത്. ഹർജിക്കാരന് വേണ്ടി അഡ്വ.അനിൽ ഐക്കര കോടതിയിൽ ഹാജരായി.