video
play-sharp-fill

കൈക്കൂലി കൈയോടെ പൊക്കി വിജിലൻസ്: മൂന്നു ചെക്ക് പോസ്റ്റുകളിലായി നടത്തിയ മിന്നൽ പരിശോധനയിൽ 1,61,000 രൂപ പിടികൂടി

കൈക്കൂലി കൈയോടെ പൊക്കി വിജിലൻസ്: മൂന്നു ചെക്ക് പോസ്റ്റുകളിലായി നടത്തിയ മിന്നൽ പരിശോധനയിൽ 1,61,000 രൂപ പിടികൂടി

Spread the love

 

പാലക്കാട്: മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിൽ നിന്ന് കൈക്കൂലിപ്പണം പിടികൂടി. വിജിലൻസിൻ്റെ മിന്നൽ പരിശോധനയ്ക്കിടെ വാളയാർ, വേലന്താവളം ചെക്പോസ്റ്റുകളിൽ നിന്ന് 1,61,060 രൂപ കണ്ടെടുത്തു.

 

വാളയാർ ഇൻ- 71,560, വാളയാർ ഉപയോഗിക്കുന്നു – 80700, വേലന്താവളം – 8800 രൂപ എന്നിങ്ങനെ മൂന്നിടങ്ങളിൽ നിന്നാണ് കൈക്കൂലിപ്പണം പിടികൂടിയത്. ഇന്നലെ രാത്രിയിൽ ആരംഭിച്ച പരിശോധന പുലർച്ചെ മൂന്നു വരെ നീണ്ടു നിന്നു.

 

ഈ മാസം 11 മുതൽ 13 വരെ നടന്ന പരിശോധനയിൽ ജില്ലയിലെ അഞ്ച് ചെക്ക്പോസ്റ്റിൽ നിന്ന് 3,26,000 രൂപയുടെ കൈക്കൂലി പണം പിടികൂടിയിരുന്നു. വിജിലൻസ് പാലക്കാട് എസ്പി എസ് ശശികുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group