
കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ യുവതിയോട് ലൈംഗീക ബന്ധത്തിന് നിർബന്ധിച്ചു ; അന്വേഷണം വേഗത്തിലാക്കാൻ കൈക്കൂലിയായി മദ്യവും ലോഡ്ജിൽ എത്താനും ആവശ്യപ്പെട്ടു ; യുവതിയുടെ പരാതിയിൽ ഗാന്ധിനഗർ സ്റ്റേഷനിലെ പിആർഒ ബിജുവിനെ കൈയോടെ പൊക്കി വിജിലൻസ്
കോട്ടയം: ഗാന്ധിനഗർ സ്റ്റേഷനിൽ നൽകിയ പരാതിയുടെ വിവരങ്ങൾ അന്വേഷിക്കാനെത്തിയ യുവതിയോട് ലൈംഗീക ബന്ധത്തിന് നിർബ്ബന്ധിക്കുകയും അന്വേഷണം വേഗത്തിലാക്കാൻ കൈക്കൂലിയായി മദ്യം ചോദിക്കുകയും ചെയ്ത ഗാന്ധിനഗർ സ്റ്റേഷനിലെ പിആർഒ ബിജുവിനെ വിജിലൻസ് പിടികൂടി.
2024 രജിസ്റ്റർ ചെയ്ത കേസിലെ കുറ്റപത്രത്തിൽ കോടതിയിൽ കൊടുത്ത മൊഴിയിൽ നിന്ന് വിഭിന്നമായി അതിലെ പ്രതികളെ ഒഴിവാക്കിയെന്ന ആക്ഷേപത്തെ തുടർന്ന് പുനഃഅന്വേഷണം നടത്തുന്നതിന് വേണ്ടി കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി ആണ് പോലീസ് സ്റ്റേഷനിൽ അപേക്ഷ നൽകാൻ യുവതി എത്തിയത് . കേസിൽ സഹായിക്കാമെന്നും അതിനായി ലൈംഗികമായി വഴങ്ങണമെന്നും മദ്യ കുപ്പി നൽകണമെന്നും ലോയ്ഡ്‌ജിൽ എത്തണമെന്നും പിആർഒ ബിജു ആവശ്യപ്പെടുകയായിരുന്നു . ഇതോടെ യുവതി വിജിലൻസിനെ സമീപിച്ചു
ഗാന്ധിനഗർ സ്റ്റേഷനിലെ പിആർഒ ബിജുവിനെയാണ് വിജിലൻസ് പിടികൂടിയത്. വിജിലൻസ് നിർദ്ദേശാനുസരണം മദ്യവുമായി മാന്നാനത്ത് യുവതി കാത്തു നിന്നു. മദ്യവുമായി നിൽക്കുന്ന യുവതിയുടെ അടുത്ത് ബിജു എത്തിയതും വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു. ഇന്ന് വൈകിട്ട് ഏഴരയുടെയായിരുന്നു സംഭവം
Whatsapp Group 1 | Whatsapp Group 2 |Telegram Group
