
കോട്ടയം ഗാന്ധിനഗർ സ്റ്റേഷനിൽ നൽകിയ പരാതിയേക്കുറിച്ച് അന്വേഷിക്കാനെത്തിയ യുവതിയോട് ലൈംഗീക ബന്ധത്തിന് നിർബ്ബന്ധിച്ചു; അന്വേഷണം വേഗത്തിലാക്കാൻ കൈക്കൂലിയായി മദ്യവും വാങ്ങി; ഗാന്ധിനഗർ സ്റ്റേഷനിലെ പിആർഒ ബിജുവിനെ വിജിലൻസ് പൊക്കി
കോട്ടയം: ഗാന്ധിനഗർ സ്റ്റേഷനിൽ നൽകിയ പരാതിയുടെ വിവരങ്ങൾ അന്വേഷിക്കാനെത്തിയ യുവതിയോട് ലൈംഗീക ബന്ധത്തിന് നിർബ്ബന്ധിക്കുകയും അന്വേഷണം വേഗത്തിലാക്കാൻ കൈക്കൂലിയായി മദ്യം ചോദിക്കുകയും ചെയ്ത ഗാന്ധിനഗർ സ്റ്റേഷനിലെ പിആർഒ ബിജുവിനെ വിജിലൻസ് പിടികൂടി.
ഗാന്ധിനഗർ സ്റ്റേഷനിലെ പിആർഒ ബിജുവിനെയാണ് വിജിലൻസ് പിടികൂടിയത്.
സ്റ്റേഷനിൽ നൽകിയ പരാതി സംബന്ധിച്ച് അന്വേഷിക്കാനെത്തിയ പരാതിക്കാരിയെ ലൈംഗിക ബന്ധത്തിന് ക്ഷണിക്കുകയും മദ്യം ആവശ്യപ്പെടുകയുമായിരുന്നു ബിജു. ഇതോടെ യുവതി വിജിലൻസിനെ സമീപിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജിലൻസ് നിർദ്ദേശാനുസരണം മദ്യവുമായി മാന്നാനത്ത് യുവതി കാത്തു നിന്നു. മദ്യവുമായി നിൽക്കുന്ന യുവതിയുടെ അടുത്ത് ബിജു എത്തിയതും വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു. ഇന്ന് വൈകിട്ട് ഏഴരയുടെയായിരുന്നു സംഭവം
Third Eye News Live
0