വസ്തു പോക്ക് വരവ് ചെയ്ത് നൽകുന്നതിന് കൈക്കൂലിയായി ആവശ്യപ്പെട്ടത് 5000 രൂപ; സ്ഥലം ഉടമയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ മിന്നൽ പരിശോധന; വില്ലേജ് സ്പെഷ്യൽ ഓഫീസർ വിജിലൻസിന്റെ പിടിയിൽ; ഇയാളിൽ നിന്ന് കൈക്കൂലിയായി വാങ്ങിയ പണം പിടിച്ചെടുത്തു; കേസിൽ വില്ലേജ് ഓഫീസർ രണ്ടാം പ്രതി; വീഡിയോ കാണാം

Spread the love

കോട്ടയം: വെള്ളാവൂർ സ്വദേശിയുടെ വസ്തു പോക്ക് വരവ് ചെയ്ത് നൽകുന്നതിന് കൈക്കൂലി. മണിമല വെള്ളവൂർ വില്ലേജ് ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ വില്ലേജ് സ്പെഷ്യൽ ഓഫീസറും വില്ലേജ് ഓഫീസറും പിടിയിൽ.

video
play-sharp-fill

പരാതിക്കാരനിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ മണിമല വെള്ളാവൂർ വില്ലേജ് സ്പെഷ്യൽ ഓഫീസർ അജിത്ത് കുമാർ ആണ് വിജിലൻസിന്റെ പിടിയിലായത്.

അജിത്ത് കുമാർ 5000 രൂപ ഇയാൾക്കും വില്ലേജ് ഓഫീസർക്കും വേണ്ടി വെള്ളാവൂർ വില്ലേജ് ഓഫീസിൽ വച്ച് പണം കൈപ്പറ്റുന്നതിനിടെയാണ് പിടിവീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ വില്ലേജ് ഓഫീസറെ രണ്ടാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു. കോട്ടയം വിജിലൻസ് ഡിവൈഎസ്പി വി ആർ രവി കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.