play-sharp-fill
500ല്‍ ചൂണ്ടയിട്ടു, 2500ല്‍ വിഴുങ്ങി.! ശമ്പളത്തിന് പുറമേ കിമ്പളം ശീലമാക്കിയ വില്ലേജ് ഓഫീസറെ വിജിലന്‍സ് കുടുക്കിയത് വിദഗ്ധമായി; അത്യാര്‍ത്തി അവസാനിച്ചത് വിജിലന്‍സ് അറസ്റ്റില്‍; വിജിലന്‍സ് ഓപ്പറേഷന്‍ വീഡിയോ കാണാം

500ല്‍ ചൂണ്ടയിട്ടു, 2500ല്‍ വിഴുങ്ങി.! ശമ്പളത്തിന് പുറമേ കിമ്പളം ശീലമാക്കിയ വില്ലേജ് ഓഫീസറെ വിജിലന്‍സ് കുടുക്കിയത് വിദഗ്ധമായി; അത്യാര്‍ത്തി അവസാനിച്ചത് വിജിലന്‍സ് അറസ്റ്റില്‍; വിജിലന്‍സ് ഓപ്പറേഷന്‍ വീഡിയോ കാണാം

സ്വന്തം ലേഖകന്‍

ഇടുക്കി: കൊന്നത്തടി വില്ലേജ് ഓഫിസര്‍ പ്രമോദ് കുമാറിനെ കുടുക്കിയത് വിജിലന്‍സിന്റെ ഇരുചെവി അറിയാതെയുള്ള ഓപ്പറേഷന്‍. ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും അഴിമതിക്കാരായ വില്ലേജ് ഓഫീസറെന്ന കുപ്രസിദ്ധിയുള്ള പ്രമോദ് കുമാര്‍ ഒരു ഒപ്പിന് 500 രൂപയാണ് സ്ഥിരമായി വാങ്ങിയിരുന്നത്.

ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പ്രമോദ് കുമാര്‍ കാക്കാസിറ്റി സ്വദേശിയില്‍ നിന്ന് 3000 രൂപാ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 500 രൂപ പരാതിക്കാരന്‍ അന്ന് നല്‍കി. ബാക്കി 2500 കൊടുക്കുന്നതിന് മുന്‍പ് പരാതിക്കാരന്‍ വിജിലന്‍സില്‍ അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംഘം എത്തുകയും പരാതിക്കാരന്റെ കൈവശം 2500 രൂപ നല്‍കുകയും ചെയ്തു. ഫാമിലി റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരന്‍ വില്ലേജ് ഓഫിസറെ കണ്ട് പണം കൈമാറുന്നതിനിടയിലാണ് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിനുള്ളില്‍ കയറി പ്രമോദ് കുമാറിനെ അറസ്റ്റ് ചെയ്തത്.

കോട്ടയം വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസും സംഘവുമാണ് വില്ലേജ് ഓഫീസറെ കുടുക്കിയത്. ചോദ്യം ചെയ്യലിന് ശേഷം പ്രമോദ് കുമാറിനെ കോടതിയില്‍ ഹാജരാക്കി.