തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം ജില്ല കൈവെള്ള പോലെ സുപരിചിതമായ പൊലീസ് ഉദ്യോഗസ്ഥർ ഒന്നിച്ച് ചേർന്നതോടെ കോട്ടയത്തെ വിജിലൻസ് സംഘം അഴിമതിക്കാർക്ക് പേടി സ്വപ്നമായി മാറുന്നു. ഒരു ഡോക്ടർ അടക്കം അഴിമതിയുടെ വീരൻമാരായ രാവണന്മാരെ പിടികൂടിയ വിജിലൻസ് സംഘം തുറന്നു വിട്ടത് അഴിമതി രഹിത പോരാട്ടത്തിന്റെ ഭൂതത്തെയാണ്. തുടർച്ചയായി റെയ്ഡുകളും, അറസ്റ്റുകളുമുണ്ടായതോടെ ജില്ലയിലെ വിജിലൻസിലേയ്ക്ക് പരാതികളുടെ ഒഴുക്കാണ്. ഓരോ വകുപ്പിലെയും അഴിമതിക്കാരുടെ നീണ്ട പട്ടിക തന്നെ ഇതോടെ ജില്ലയിലെ വിജിലൻസ് സംഘം ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ മേയ് 25 ന് നഗരസഭ സോണൽ ഓഫിസിലെ ജീവനക്കാരനായ
നാട്ടകം സോണൽ ഓഫിസിലെ റവന്യു ഇൻസ്പെക്ടറുടെ ചുമതല വഹിക്കുന്ന സീനിയർ ക്ലർക്ക് എം.ടി പ്രമോദിനെ(49) കൈക്കൂലി വാങ്ങുന്നതിനിടെ മേയ് 25 ന് വിജിലൻസ് പിടികൂടിയിരുന്നു. ഇയാൾക്കൊപ്പം കേസിൽ തുല്യപങ്കാളിയായിരുന്ന സൂപ്രണ്ട് സരസ്വതിയ്‌ക്കെതിരെ അന്ന് കേസെടുക്കുകയും ഇവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ വൻ തോതിലുള്ള റെയിഡുകളും വിജിലൻ്‌സ് സംഘം ജില്ലയിലെ വിവിധ ഓഫിസുകളിൽ നടത്തി. ഇതിനിടെയാണ് ജില്ലാ ആയുർവേദ ആശുപത്രിയിലെ കൊടിയ അഴിമതിക്കാരനായ ഡോക്ടറെ തേർഡ് ഐ ന്യൂസ് ലൈവ്് സംഘം നടത്തിയ അഴിമതി വിരുദ്ധ ഓപ്പറേഷനിലൂടെ വിജിലൻസ് സംഘം കുടുക്കുന്നത്.
ഈ രണ്ട് സംഭവങ്ങളിൽ വിജിലൻസ് കർശന ഇടപെടലുകളോടെ പിടിമുറുക്കിയതോടെ കൂടുതൽ പരാതികളാണ് ജില്ലാ വിജിലൻസിന് ലഭിച്ചിരിക്കുന്നത്.

ഇത് തന്നെയാണ് ഇപ്പോൾ നഗരസഭയിലെ അസി.എൻജിനീയർ ഡെയ്‌സിയുടെ അറസ്റ്റിന് വഴി വച്ച പരാതിയിലേയ്ക്ക് വിജിലൻസ് സംഘത്തെ എത്തിച്ചതും. നിരന്തരം വിജിലൻസ് ഇടപെടലുകളെപ്പറ്റിയുള്ള വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് പരാതിക്കാരന് വിജിലൻസിൽ വിശ്വാസം വർധിച്ചതും, ഡെയ്‌സിക്കെതിരെ പരാതിയുമായി ഇവർ രംഗത്ത് എത്തിയതും.
ജില്ലയെ അടുത്തറിയുന്ന ഉദ്യോഗസ്ഥരാണ് ഇപ്പോൾ വിജിലൻസിലുള്ളത്. അതുകൊണ്ടു തന്നെ വിജിലൻസിലേയ്ക്ക് കൂടുതൽ വിവരങ്ങൾ കൃത്യതയോടെ എത്തുന്നുണ്ട്.
നിലവിൽ വിജിലൻസിന്റെ എസ്.പിയായി പ്രവർത്തിക്കുന്ന വി.ജി വിനോദ്കുമാർ വർഷങ്ങളോളമായി ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ ജോലി ചെയ്ത് പ്രവർത്തി പരിചയമുള്ള വ്യക്തിയാണ്. ഡിവൈഎസ്പി എസ്.സുരേഷ്‌കുമാറും, ഇദ്ദേഹത്തിന്റെ സംഘത്തിന്റെ ഭാഗമായ സി.ഐമാരായ റിജോ പി.ജോസഫും, എ.ജെ തോമസും, വി.എ നിഷാദുമോനും വർഷങ്ങളായി ജില്ലയുമായി ഏറെ അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥരാണ്. അതുകൊണ്ടു തന്നെ ഈ മികച്ച ടീം തന്നെയാണ് ജില്ലയിൽ ഇപ്പോൾ വിജിലൻസ് നടത്തുന്ന അഴിമതി വിരുദ്ധ പോരാട്ടങ്ങൾക്ക് ചുക്കാ പിടിച്ച് രംഗത്ത് എത്തിയിരിക്കുന്നതും.