വേഷം മാറിയെത്തി വിജിലൻസിന്റെ മിന്നൽ പരിശോധന; 4 മണിക്കൂറിൽ പിടിച്ചെടുത്തത് 1,49,490 രൂപയോളം; ഏറ്റവുമധികം തുക പിടിച്ചെടുത്തത് വാളയാർ ചെക്പോസ്റ്റിൽ നിന്ന്

Spread the love

പാലക്കാട്: പാലക്കാട് ജില്ലയിലെ വിവിധ മോട്ടോർ വാഹന വകുപ്പ് ചെക് പോസ്റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന.

ആകെ 1,49,490 രൂപ പിടിച്ചെടുത്തു. വെള്ളിയാഴ്ച രാത്രി പതിനൊന്ന് മണി മുതൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണി വരെയായിരുന്നു എറണാകുളം വിജിലൻസ് റേഞ്ച് എസ്.പിയുടെയും പാലക്കാട് വിജിലൻസ് ഡിവൈഎസ്‍പിയുടെ നേതൃത്തിൽ പരിശോധന നടത്തിയത്.

രാത്രി വേഷം മാറി ചെക് പോസ്റ്റുകളിൽ എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ അവിടെ നിൽക്കുമ്പോൾ തന്നെ വിവിധ വാഹനങ്ങളിൽ വരുന്ന ഡ്രൈവർമാർ വന്ന് പണം നൽകി പോകുന്നുണ്ടായിരുന്നു. വാളയാർ ചെക്പോസ്റ്റിൽ നിന്നാണ് ഏറ്റവുമധികം തുക പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

90,650 രൂപയാണ് ഇവിടെ അനധികൃതമായി സൂക്ഷിച്ചിരുന്നത്. ഗോവിന്ദപുരത്തു നിന്ന് 10,140 രൂപയും ഗോപാലപുരത്ത് നിന്ന് 15,650 രൂപയും കണ്ടെടുത്തു.

വാളയാർ ഔട്ട് ചെക് പോസ്റ്റിൽ നിന്നും 29,000 രൂപ കണ്ടെടുത്തു. മീനാക്ഷിപുരം ചെക്പോസ്റ്റിൽ നിന്നും കിട്ടി 4050 രൂപ. ഉദ്യോഗസ്ഥർ തുടർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വിജിലൻസ് അറിയിച്ചു.