സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വിജിലിനായി ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന; ഒന്നും കണ്ടെത്താനായില്ല; തെരച്ചില്‍ ഇന്നും തുടരും

Spread the love

കോഴിക്കോട് : സരോവരത്ത് സുഹൃത്തുക്കള്‍ കുഴിച്ചുമൂടിയ വെസ്റ്റ്ഹില്‍ സ്വദേശി വിജിലിനായുള്ള തെരച്ചില്‍ ഇന്നും തുടരും

സരോവരം പാർക്കിനോട് ചേർന്ന് ചതുപ്പ് നിലത്ത് വെള്ളം വറ്റിച്ചും മണ്ണ് നീക്കിയും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തെളിവെടുപ്പിനിടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം മുഖ്യപ്രതി നിഖിലാണ് പൊലീസിന് കാണിച്ച്‌ കൊടുത്തത്.

ബുധനാഴ്ച രാവിലെ 9 മണിക്കാണ് ഒന്നാം പ്രതി നിഖിലിനെ സരോവരത്ത് എത്തിച്ചത്. നിഖില്‍ ചൂണ്ടിക്കാണിച്ച സ്ഥലത്തായിരുന്നു പരിശോധന നടത്തിയത്. വെള്ളം നിറഞ്ഞ ചതുപ്പ് പ്രദേശത്താണ് മൃതദേഹം താഴ്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ഫയർഫോഴസ് എഞ്ചിൻ ഉപയോഗിച്ച്‌ വെള്ളം വറ്റിക്കാനായിരുന്നു ആദ്യ ശ്രമം. ഉച്ചയോടെ മഴകനത്തു. ചതുപ്പില്‍ വീണ്ടും വെള്ളം ഉയർന്നതോടെ ഈ ശ്രമം ഉപേക്ഷിച്ചു. പീന്നീട് മണ്ണ് മാന്തി യന്ത്രം എത്തിച്ചായി തിരച്ചില്‍. ചെളിയും മണ്ണും കോരി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

മഴ തുടർന്നതോടെ മൂന്നരയോടെ തെരച്ചില്‍ നിർത്തിവയക്കുകയായിരുന്നു. ഇന്ന് തെരച്ചില്‍ നടത്തും. സംഭവം നടന്ന് ആറര വർഷം പിന്നിട്ടതിനാല്‍ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിർണ്ണായകമാവുക.

ഡിഎൻഎ പരിശോധനയിലൂടെയെ മൃതദേഹം രിച്ചറിയാനുമാകൂ. വിജിലിന്റെ ബൈക്ക് പൊലീസ് കണ്ടെത്തിയിരുന്നു.