സംഗീത മാന്ത്രികൻ വിദ്യാസാഗറിനെ മലയാള സിനിമയിൽ കൊണ്ടുവന്നത് മമ്മൂട്ടി:

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: അറിയപ്പെടുന്ന സമൂഹ പരിഷ്ക്കർത്താവായ
ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ ആരാധകരായിരുന്നു ആന്ധ്രാപ്രദേശ് ബൊബ്ബിലിയുള്ള രാമചന്ദറിന്റേയും സൂര്യകാന്തത്തിന്റേയും കുടുംബം.
അവർക്കൊരു ആൺകുഞ്ഞു പിറന്നപ്പോൾ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല ,
തങ്ങളുടെ ആരാധനാമൂർത്തിയായ
വിദ്യാസാഗറിന്റെ പേര് തന്നെ മകനു നൽകാൻ ആ ദമ്പതികൾ തീരുമാനിച്ചു.
വിദ്യാസാഗർ പഠിച്ച് മിടുക്കനായെങ്കിലും സമൂഹപരിഷ്ക്കർത്താവൊന്നു മായില്ല .പകരം

video
play-sharp-fill

സംഗീതത്തിന്റെ സാഗരഗർത്തങ്ങളിൽ നിന്നും അദ്ദേഹം മുങ്ങിത്തപ്പിയെടുത്ത മനോഹരമായ മെലഡികൾ കൊണ്ട് ചലച്ചിത സംഗീത വിഹായസ്സിൽ അനുഭൂതികളുടെ തേൻമഴ പെയ്യിച്ചു .
തമിഴിലും തെലുങ്കിലുമായി കുറേയധികം ചിത്രങ്ങൾ ചെയ്തെങ്കിലും വിദ്യാസാഗറിന്റെ ഈണങ്ങളുടെ മൃദുമന്ത്രണം ശരിക്കും പൂത്തുലഞ്ഞത് മലയാളത്തിലായിരുന്നു .
സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ അസാമാന്യ സിദ്ധിയുണ്ടായിരുന്ന വിദ്യാസാഗറിന്റെ പ്രകടനത്തിൽ അത്ഭുതം പൂണ്ട മമ്മൂട്ടിയാണ് ഈ സംഗീത മാന്ത്രികന് മലയാളത്തിലേക്കുള്ള വഴിയൊരുക്കിയത്.

അങ്ങനെ കമലിന്റെ
“അഴകിയ രാവണൻ “എന്ന ചിത്രത്തിൽ സംഗീത സംവിധായകനായി വിദ്യാസാഗർ ആദ്യമായി മലയാളത്തിലെത്തുന്നു.
തമിഴിലും തെലുങ്കിലും കയ്യെത്തിപ്പിടിക്കാൻ കഴിയാത്ത ഭാഗ്യം തുണച്ചതും മലയാളത്തിലായിരുന്നു.
അഴകിയ രാവണനെത്തുടർന്ന് പുറത്തുവന്ന എല്ലാ ചിത്രങ്ങളും വൻമ്യൂസിക്കൽ
ഹിറ്റുകളായി മാറി.
മാത്രമല്ല മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകൻ ജയചന്ദ്രന് ഒരു പതിറ്റാണ്ടുകാലത്തെ അജ്ഞാതവാസത്തിനുശേഷം മലയാളത്തിൽ ഒരു തിരിച്ചു വരവിന് വഴിതുറന്നു കൊടുത്തതും വിദ്യാസാഗറിന്റെ മനോഹരമായ ഈണങ്ങളാണ്.
മെലഡികളുടെ
രാജകുമാരൻ എന്നാണ് വിദ്യാസാഗറിനെ സംഗീതരംഗത്ത് ഇന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
“വെണ്ണിലാച്ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ …. ”
( അഴകിയ രാവണൻ)
“പിന്നെയും പിന്നെയും
ആരോ കിനാവിന്റെ … ”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

(കൃഷ്ണ ഗുഡിയിൽ ഒരു പ്രണയകാലത്ത് )
” വെണ്ണിലാക്കൊമ്പിലെ രാപ്പാടി … ” (ഉസ്താദ് )
” കണ്ണാടിക്കൂടും കൂട്ടി
കണ്ണെഴുതി പൊട്ടും തൊട്ട് …”
(പ്രണയവർണ്ണങ്ങൾ )
“മലർവാകക്കൊമ്പത്ത് മണിമേഘത്തുമ്പത്ത് …”
(എന്നും എപ്പോഴും )
” ആരാരും കാണാതെ
ആരോമൽത്തൈമുല്ല …”
( ചന്ദ്രോത്സവം )
“അമ്പാടിപ്പയ്യുകൾ മേയും
കാണാതീരത്ത്..”.(ചന്ദ്രനുദിക്കുന്ന ദിക്കിൽ )
“സുന്ദരിയേ സുന്ദരിയേ…”
(ഒരു മറവത്തൂർ കനവ് )
“പ്രായം നമ്മിൽ

മോഹം നൽകി … ” (നിറം) “ചിലമ്പൊലിക്കാറ്റേ
ഒന്നു ചുറ്റിയടിച്ചാട്ടെ … ”
(സി ഐ ഡി മൂസ )
“ഒന്നാം കിളി പൊന്നാൺകിളി … ”
(കിളിച്ചുണ്ടൻ മാമ്പഴം )
“ഓമനപ്പുഴ കടപ്പുറത്തിന്നോമനേ…”
(ചാന്ത്പൊട്ട് )
എന്നിങ്ങനെയുള്ള മെലഡികളെല്ലാം വിദ്യാസാഗറിന്റെ മാന്ത്രിക സംഗീത പരിലാളനയിലൂടെ മലയാളത്തിന് ലഭിച്ച
സമ്മോഹനഗാനങ്ങളിൽ
ചിലതു മാത്രം.
ശങ്കർ മഹാദേവൻ ,ഹരിഹരൻ , ഉദിത് നാരായണൻ തുടങ്ങിയ സംഗീതപ്രതിഭകളെ മലയാളത്തിന് പരിചയപ്പെടുത്തുന്നതും വിദ്യാസാഗർ തന്നെ !
1998 -ലും 2000-ത്തിലും മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന പുരസ്ക്കാരം വിദ്യാസാഗറിന് ലഭിച്ചു.

കെ .വിശ്വനാഥിന്റെ “സ്വരാഭിഷേകം “എന്ന തെലുഗു ചിത്രത്തിലൂടെ 2005-ലെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്ക്കാരവും വിദ്യാസാഗറിനു ലഭിച്ചിട്ടുണ്ട്.
നിറം, സ്പാനിഷ് മസാല തുടങ്ങി ഏതാനും മലയാളചിത്രങ്ങളിൽ ഗായകനായും ഇദ്ദേഹം
തന്റെ പ്രതിഭ അടയാളപ്പെടുത്തിയിരുന്നു.
1963 മാർച്ച് 2-ന് ജനിച്ച വിദ്യാസാഗറിന്റെ ജന്മദിനമാണിന്ന്. മലയാളികളുടെ മനസ്സിൽ പിന്നെയും പിന്നെയും സ്വരാഭിഷേകങ്ങളുടെ പദനിസ്വനം തീർത്ത വിദ്യാസാഗർ എന്ന ഈണങ്ങളുടെ രാജകുമാരന് നിറഞ്ഞ മനസ്സോടെ പിറന്നാൾ ആശംസകൾ നേരട്ടെ …