വിദ്യാർഥിനി കാമുകന്റെ ബ്ലാക്ക്‌മെയിലിംഗിനും വഞ്ചനയ്ക്കും ഇരയായി ആത്മഹത്യ ചെയ്തു: ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രം നടത്താൻ കാമുകൻ നിർബന്ധിച്ചു: ആണ്‍സുഹൃത്ത് തന്നില്‍ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കിയതായും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

Spread the love

ബംഗളൂരു: കർണാടകയിലെ ബെംഗളൂരുവില്‍ 22 വയസ്സുള്ള വിദ്യാർഥിനി കാമുകന്റെ ബ്ലാക്ക്‌മെയിലിംഗിനും വഞ്ചനയ്ക്കും ഇരയായി ആത്മഹത്യ ചെയ്തു.
മൈസൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ എം.എസ്‌സി. ബയോടെക്‌നോളജി വിദ്യാർഥിനിയായ വർഷിണി (22) ആണ് ബെംഗളൂരു സൗത്ത് ജില്ലയിലെ രാമനഗര

video
play-sharp-fill

വിബുതികെരെ ഗ്രാമത്തിലുള്ള വീട്ടില്‍ തൂങ്ങിമരിച്ചത്.
ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ വർഷിണിയെ തൂങ്ങിയ നിലയില്‍ അമ്മ കണ്ടെത്തുന്നത്. കുറച്ച്‌ വർഷങ്ങള്‍ക്ക് മുമ്പ് പിതാവിനെ നഷ്ടപ്പെട്ട വർഷിണി, അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്.
സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍, യുവതിയുടെ ആണ്‍സുഹൃത്തായ തുംകുരു സ്വദേശി അഭിഷേകിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി തന്നെ ചതിച്ചു. സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി നിരന്തരമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു.
ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രം നടത്താൻ കാമുകൻ നിർബന്ധിച്ചു. ആണ്‍സുഹൃത്ത് തന്നില്‍ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കിയതായും കുറിപ്പില്‍ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, വർഷിണിയുടെ ആണ്‍സുഹൃത്തായ അഭിഷേകിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി വർഷിണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ ബ്ലാക്ക്‌മെയിലിംഗ്, ലൈംഗിക ചൂഷണം തുടങ്ങിയ ഓണ്‍ലൈൻ കുറ്റകൃത്യങ്ങള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ സംഭവം സമൂഹത്തില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.