തദ്ദേശ തെരെഞ്ഞെടുപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ ജില്ലാകളക്ടർമാർ: കിട്ടുന്നത് 3 ദിവസത്തെ അവധി

Spread the love

തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ ജില്ലാകളക്ടർമാർ. വോട്ടെടുപ്പ് നടക്കുന്ന ദിവസത്തെ പൊതുഅവധിക്ക് പുറമേയാണ് ഇടുക്കി, തൃശ്ശൂർ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
പോളിങ് ബൂത്തുകളായി പ്രഖ്യാപിച്ച വിദ്യാലയങ്ങള്‍ക്കാണ് രണ്ട് ദിവസത്തെ അവധി നല്‍കിയത്. നേരത്തെ വയനാട്, ആലപ്പുഴ ജില്ലകളിലും സമാനമായി അവധി പ്രഖ്യാപിച്ചിരുന്നു.

video
play-sharp-fill

ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തിങ്കളാഴ്ച ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ ജില്ല കളക്ടർ. പോളിംഗ് സ്റ്റേഷനുകള്‍, സ്വീകരണ, വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകള്‍, കോളേജുകള്‍ അങ്കണവാടികള്‍, മദ്രസകള്‍, ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

വോട്ടെടുപ്പ് ദിവസമായ ഡിസംബർ 9 ന് ജില്ലയില്‍ പൊതു അവധിയും കൗണ്ടിങ് സെന്ററായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബർ 13 ന് അവധിയും പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. ഞായ‍ർ, തിങ്കളാഴ്ചത്തെ അവധി, ചൊവ്വാഴ്ചത്തെ പൊതുഅവധി ചേർത്ത് ആകെ മൂന്ന് ദിവസത്തെ അവധിയാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശ്ശൂർ ജില്ലയില്‍ രണ്ട് ദിവസത്തെ അവധി
തൃശ്ശൂര്‍ ജില്ലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച്‌ കളക്ടർ. പോളിംഗ് സാമഗ്രികളുടെ സ്വീകരണ-

വിതരണ കേന്ദ്രങ്ങളായും പോളിംഗ് കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 10 നും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വോട്ടെണ്ണലിന്റെ തലേ ദിവസമായ ഡിസംബര്‍ 12 നുമാണ് അവധി നല്‍കിയിരിക്കുന്നത്.