video
play-sharp-fill
അട്ടപ്പാടി ഗവൺമെന്റ് കോളജിൽ കെ വിദ്യ അഭിമുഖത്തിന് എത്തിയത് വെള്ള സ്വിഫ്റ്റ് കാറിൽ; സി.സി.ടി.വി ദൃശ്യങ്ങളുണ്ട്; നിലപാട് തിരുത്തി പൊലീസ്

അട്ടപ്പാടി ഗവൺമെന്റ് കോളജിൽ കെ വിദ്യ അഭിമുഖത്തിന് എത്തിയത് വെള്ള സ്വിഫ്റ്റ് കാറിൽ; സി.സി.ടി.വി ദൃശ്യങ്ങളുണ്ട്; നിലപാട് തിരുത്തി പൊലീസ്

സ്വന്തം ലേഖകൻ

പാലക്കാട്: വ്യാജ രേഖ ചമച്ച് അധ്യാപന ജോലിയുടെ അഭിമുഖത്തിനായി അട്ടപ്പാടി കോളജില്‍ വിദ്യയെത്തിയ ദിവസത്തെ സിസി ടിവി ദൃശ്യങ്ങള്‍ ഇല്ലെന്ന നിലപാട് തിരുത്തി പൊലീസ്. വിദ്യ അഭിമുഖത്തിന് എത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങള്‍ ഇല്ലെന്ന അന്വേഷണ സംഘത്തിന്റെ നിലപാടിന് എതിരെ കോളജ് പ്രിന്‍സിപ്പല്‍ രംഗത്തുവന്നിരുന്നു.

കോളജിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് വിവരം ലഭിച്ചത്. കാറിൽ വിദ്യക്കൊപ്പം മറ്റൊരാളും ഉണ്ടായിരുന്നു. കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ കാറിനകത്ത് ഉണ്ടായിരുന്ന ആളുടെ മുഖം വ്യക്തമായി പതിഞ്ഞില്ല. വിദ്യയെ ഇറക്കിയ ശേഷം കാർ പുറത്തു പോയി. പിന്നീട് 12 മണിക്ക് ശേഷം കാറുമായി ഇയാൾ വീണ്ടും കോളജിലെത്തിയതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ രണ്ടിനാണ് വിദ്യ കോളജിൽ എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിൽ വലിയ തോതിൽ ആശയകുഴപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് കോളജിലെത്തിയപ്പോൾ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരൻ ദൃശ്യങ്ങളില്ലെന്ന് പറഞ്ഞിരുന്നു. കോളജിൽ ആറ് ദിവസത്തെ ദൃശ്യങ്ങൾ മാത്രമേ ഉള്ളൂവെന്നായിരുന്നു അന്ന് പൊലീസിന് കിട്ടിയ മറുപടി.

2018-19,2020-21 വര്‍ഷങ്ങളില്‍ മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി, 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ കാലയളവിലാണ് നേരത്തെ വിദ്യ കരിന്തളം ഗവ കോളജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായിവിദ്യ അട്ടപ്പാടി കോളജിലെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളജ് പ്രിന്‍സിപ്പല്‍ രേഖാമൂലം മഹാരാജസ് കോളജിനോട് വിവരം തേടിയതിന് പിന്നാലെയാണ് വിദ്യയുടെ കള്ളത്തരം പുറത്തുവന്നത്.