
ഇന്ദിരാ ഗാന്ധിയായി വിദ്യാബാലന്റെ വെബ് സീരീസ്
മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയായി സ്ക്രീനിലവതരിക്കാന്‍ ഒരുങ്ങുകയാണ് നടി വിദ്യാ ബാലന്‍. ഇന്ദിര ഗാന്ധിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരിസിലാണ് വിദ്യാ ബാലന്‍ ഇന്ദിരയാകുന്നത്.
വിദ്യക്കൊപ്പം ലഞ്ച് ബോക്‌സ്, ഫോട്ടോഗ്രാഫ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റിതേഷ് ബത്രയും ചേര്‍ന്നാണ് സീരിസ് ഒരുക്കുന്നത്. സാഗരിക ഗോസിന്‍റെ ഇന്ദിര; ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തിന്‍റെ ദൃശ്യാവിഷ്‌കാരമായിരിക്കും വെബ് സീരിസ്. പുസ്തകത്തിന്റെ പകര്‍പ്പ് അവകാശം വിദ്യ സ്വന്തമാക്കിയിട്ടുണ്ട്.
അക്ഷയ് കുമാർ നായകനായ മിഷൻ മംഗളാണ് വിദ്യയുടെ അവസാനമിറങ്ങിയ ചിത്രം . നിത്യ മേനന്‍, താപ്‌സി പന്നു, സൊനാക്ഷി സിന്‍ഹ, എന്നിവരും ചിത്രത്തിലുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0