വിധിയെ തോൽപ്പിച്ച ആതിരയ്ക്ക് ഐ. എ. എസ് : റോഡപകടത്തിൽ അരയ്ക്ക് താഴേക്ക് ചലനശക്തി നഷ്ടപ്പെട്ട ആതിരയുടെ വിജയം ഇന്നത്തെ യുവത്വത്തിന് പ്രചോദനം

Spread the love

തിരുവനന്തപുരം : ചക്രകസേരയിൽ ഒതുങ്ങേണ്ടതല്ല ജീവിതം എന്ന് തെളിയിച്ച ഡോ. ആതിര സുഗതന് ഐ. എ. എസ്.

video
play-sharp-fill

ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളെ സമൂഹത്തിന്റെ നേതൃ സ്ഥാനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ മോട്ടിവേഷണൽ സ്പീക്കറും, എഴുത്തുകാരനും, അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി സ്ഥാപകനുമായ ഡോ. ജോബിൻ എസ് കൊട്ടാരം ആരംഭിച്ച ‘പ്രൊജക്റ്റ്‌ ചിത്രശലഭം ‘ എന്ന സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയിലൂടെയാണ് വിധിയെ തോൽപ്പിച്ച് 483 ആം റാങ്ക് നേടി കോഴിക്കോട് സ്വദേശിനി ഡോ. ആതിര ഐ. എ. എസ് സ്വന്തമാക്കിയിരിക്കുന്നത്.

അഞ്ചു വർഷങ്ങൾക്ക് മുൻപ് ഭിന്ന ശേഷിക്കാർക്കും സിവിൽ സർവീസ് പരീക്ഷയെഴുതാം എന്ന ഡോ. ജോബിൻ എസ് കൊട്ടാരത്തിന്റെ ഒരു വീഡിയോ കണ്ട് അദ്ദേഹത്തെ ബന്ധപ്പെട്ട ഡോ. ആതിര ഭിന്ന ശേഷിക്കാർക്കായി സിവിൽ സർവീസ് പഠനത്തിന് യാതൊരു പദ്ധതികളുമില്ല എന്ന് പറഞ്ഞപ്പോൾ ഡോ. ആതിരയെ ആദ്യത്തെ വിദ്യാർത്ഥിയായി ചേർത്താണ് സിവിൽ സർവീസ് പരിശീലകനായ ഡോ. ജോബിൻ എസ് കൊട്ടാരം പ്രൊജക്റ്റ്‌ ചിത്ര ശലഭം ആരംഭിച്ചത്. വീൽ ചെയറിൽ നിന്നും സിവിൽ സെർവിസിലെത്തിയ ഷെറിൻ ഷഹാനയെയും സെറെബ്രൽ പാൽസിയെ അതി ജീവിച്ച് സിവിൽ സർവീസ് ഓഫീസറായി മാറിയ എ കെ ശാരികയെയുമൊക്കെ അവരുടെ സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ സഹായിച്ചത് ചിത്ര ശലഭം പദ്ധതിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു റോഡ് അപകടത്തെത്തുടർന്നു ഓർമ്മ പോലും ഇല്ലാതെ അരയ്ക്ക് കീഴ്പോട്ട് ചലന ശേഷി നഷ്ടപ്പെട്ടു വീൽ ചെയറിൽ ആയ അവസ്ഥയിൽ നിന്നും തന്റെ മെന്റർക്കൊപ്പം ഐ എ എസ് എന്ന സ്വപ്നം കണ്ട ഡോ. ആതിര ഇന്നത്തെ യുവത്വത്തിന് ഒരു പ്രചോദനമാണ്.

തിരുവനന്തപുരം അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമിയിൽ പ്രീലിംസ്, മെയിൻസ്, ഇന്റർവ്യൂ പരിശീലനം നേടിയ ഡോ. ആതിര മലയാളം ഓപ്ഷണൽ ആയി എടുത്ത് മലയാളത്തിലാണ് ഇന്റർവ്യൂവിനെ നേരിട്ടത്. ഡോ. ജോബിൻ എസ് കൊട്ടാരം തന്നെയായിരുന്നു മലയാളം ഓപ്ഷണൽ പഠിപ്പിച്ചത്.

ചിത്രശലഭം പദ്ധതിയിലെ ആദ്യ വിദ്യാർത്ഥിക്ക് തന്നെ ഇത്തവണ മികച്ച വിജയം നേടുവാൻ കഴിഞ്ഞ സന്തോഷം ഈ അധ്യാപകനുമുണ്ട്.

യു പി എസ്. സി മുൻ ഇന്റർവ്യൂ ബോർഡ്‌ മെമ്പർ മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ റോയ് പോൾ, മുൻ ഡി. ജി. പി ഋഷിരാജ് സിംഗ്, മുൻ വൈസ് ചാൻസിലറും, യു പി എസ് സി ഇന്റർവ്യൂ ബോർഡ്‌ എക്സ്പെർട്ട് മെമ്പർ ഡോ എം. സി. ദിലീപ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമിയിൽ ഡോ ആതിരയ്ക് ഇന്റർവ്യൂ പരിശീലനം നൽകിയത്