video
play-sharp-fill

പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സ്കൂളിന് സ്നേഹോപഹാരം നൽകി മാതൃകയായി: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികളാണ് വരും തലമുറയ്ക്ക് മാതൃക കാട്ടിയത്.

പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സ്കൂളിന് സ്നേഹോപഹാരം നൽകി മാതൃകയായി: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികളാണ് വരും തലമുറയ്ക്ക് മാതൃക കാട്ടിയത്.

Spread the love

കുമരകം :ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥികൾ സ്കൂളിന് സ്നേഹോപഹാരം നൽകി. രണ്ടാം വർഷ വിദ്യാർത്ഥികളുടെ ക്ലാസുകൾ തീരുന്നതിന്റെ ഭാഗമായി കുട്ടികൾ ഒത്തുചേർന്ന് നടത്തിയ സെന്റ് ഓഫ് പാർട്ടിയുടെ ഭാഗമായാണ് സ്നേഹോപഹാരം കൈമാറിയത്.

രണ്ടുവർഷക്കാലം തങ്ങളുടെ സ്കൂളിൽ നിന്ന് ലഭിച്ച മികച്ച അധ്യാപനത്തിനും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടതുമായ സ്കൂളിന് നോട്ടീസ് സ്റ്റിക്കർ ബോർഡ് ആണ് വിദ്യാർഥികൾ സമ്മാനിച്ചത്.

കുമരകത്തിന്റെ വിദ്യാദീപമായ സ്കൂളിനെ തങ്ങളെന്നും ഹൃദയത്തോട് ചേർക്കുമെന്നും. ഏറ്റവും സ്നേഹവും ആദരവും നിലനിർത്തുന്നതിന്റെ ഭാഗമായി സ്കൂളിന് ഈ സ്നേഹോപഹാരം നൽകുന്നത് എന്ന് കുട്ടികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിൻസിപ്പൽമാരായ ബിജീഷ് എം.എസ്, ബിയാട്രീസ് മരിയ പി.എക്സ്, പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ് എന്നിവർ ക്ലാസ്സ് ലീഡേഴ്സിൽ നിന്നും നോട്ടീസ് സ്റ്റിക്കർ ബോർഡ് ഏറ്റുവാങ്ങി.

അനാവശ്യമായി പണം ചെലവാക്കി നഷ്ടപ്പെടുത്തുന്നതിന് പകരമായി വരും തലമുറയ്ക്കും സ്കൂളിന് ഉപകാരപ്രദമാകുന്ന പ്രവർത്തനത്തിലൂടെ മാതൃക കാട്ടി കൊടുക്കണമെന്ന് സ്കൂൾ

ലീഡറായ കുമാരി ഗൗരി ശങ്കരി, അർജുൻ, ജി.ജോമോൻ റെജി എന്നിവർ തീരുമാനിക്കുകയായിരുന്നു. കുട്ടികളുടെ പ്രവർത്തനത്തെ അധ്യാപകരും രക്ഷകർത്താക്കളും കൂട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും അഭിനന്ദിച്ചു.