video
play-sharp-fill

വിദ്യക്ക് വീണ്ടും തിരിച്ചടി….! പിഎച്ച്‌ ഡി പ്രവേശനം കാലടി സര്‍വകലാശാല പുനഃപരിശോധിക്കും;  സംവരണ അട്ടിമറി ഉള്‍പ്പെടെ കണ്ടെത്താന്‍ പരിശോധന

വിദ്യക്ക് വീണ്ടും തിരിച്ചടി….! പിഎച്ച്‌ ഡി പ്രവേശനം കാലടി സര്‍വകലാശാല പുനഃപരിശോധിക്കും; സംവരണ അട്ടിമറി ഉള്‍പ്പെടെ കണ്ടെത്താന്‍ പരിശോധന

Spread the love

സ്വന്തം ലേഖിക

പാലക്കാട്: ഗസ്റ്റ് ലക്ചററാകാൻ വ്യാജരേഖ ചമച്ചതിന് പിടിക്കപ്പെട്ട മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയുടെ പിഎച്ച്‌. ഡി പ്രവേശനവും വിവാദത്തില്‍.

വിദ്യയുടെ പി.എച്ച്‌. ഡി പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുനഃപരിശോധിക്കുമെന്ന് കാലടി സര്‍വകലാശാല അറിയിച്ചു. സിൻഡിക്കേറ്റിന്റെ ലീഗല്‍ സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഇക്കാര്യം പരിശോധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യ ഉള്‍പ്പെട്ട പിഎച്ച്‌, ഡി പ്രവേശനത്തിലെ സംവരണ അട്ടിമറി ഉള്‍പ്പെടെ കമ്മിറ്റി പരിശോധിക്കും. പി.എച്ച്‌. ഡി പ്രവേശനത്തിനായി വിദ്യയെ സര്‍വകലാശാല വഴി വിട്ട് സഹായിച്ചെന്നും എസ്.സി, എസ് .ടി സംവരണ അട്ടിമറിച്ചാണ് പ്രവേശനം നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

നേരത്തെ വിദ്യക്ക് അനുകൂലമായ നിലപാടായിരുന്നു സ‌ര്‍വകലാശാല സ്വീകരിച്ചിരുന്നത്. വ്യാജരേഖ സംഭവം വിവാദമായ സാഹചര്യത്തിലാണ് സര്‍വകലാശാല പിഎച്ച്‌.ഡി പ്രവേശനവും പുനഃപരിശോധിക്കാൻ തീരുമാനിച്ചത്.