
വ്യാജ രേഖ: വിദ്യ കരിന്തളം കോളേജില്‍ ഹാജരാക്കിയ രേഖകളും പരിശോധിക്കും; കേസ് അഗളി പൊലീസിന് ഉടൻ കൈമാറില്ല
സ്വന്തം ലേഖിക
കൊച്ചി: മഹാരാജാസ് കോളേജിന്‍റെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി കെ വിദ്യ കാസര്‍കോട്ടെ കരിന്തളം കോളേജില്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റും കൊച്ചി പൊലീസ് പരിശോധിക്കും.
വ്യാജ രേഖയെന്ന വിലയിരുത്തലില്‍ കാസര്‍കോട് നിന്ന് മഹാരാജാസ് കോളേജിലേക്ക് ഈ സര്‍ട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സര്‍ട്ടിഫിക്കറ്റിന്‍റെ വിശദാംശങ്ങള്‍ കൂടി പരിശോധിക്കേണ്ട സാഹചര്യത്തില്‍ കേസ് അഗളി പൊലീസിന് ഉടൻ കൈമാറില്ല.
പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ ഇക്കാര്യം പരിഗണിക്കൂ എന്ന് കൊച്ചി സൗത്ത് പൊലീസ് അറിയിച്ചു.
അട്ടപ്പാടി രാജീവ് ഗാന്ധി കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി ഗസ്റ്റ് ലക്ചര്‍ നിയമനം നേടാൻ ശ്രമിച്ചതിനെ തുടര്‍ന്നാണ് കെ വിദ്യ വ്യാജ രേഖ ഉണ്ടാക്കിയെന്ന വിവരം പുറത്ത് വരുന്നത്.
Third Eye News Live
0