
പല്ലുതേയ്ക്കാതെ വന്ന നടനൊപ്പം ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്നതിനേക്കുറിച്ച് നടി വിദ്യാബാലൻ.
അഭിനയിക്കുന്നതിന് മുൻപ് ഏതെങ്കിലും തരത്തിലുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടോയെന്നും അത്തരം ഉപദേശങ്ങള്‍ അഭിനേതാക്കള്‍ക്ക് നല്‍കാനുണ്ടോ എന്ന ഒരു ഇന്റർവ്യൂവിലെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
സാധാരണ നിലയില്‍ നടിമാർ പല്ല്, മൂക്ക്, അടിസ്ഥാന ശുചിത്വം എന്നിവയെക്കുറിച്ച് ബോധവാന്മാരായിരിക്കുമെന്ന് പറഞ്ഞാണ് വിദ്യാ ബാലൻ മറുപടി ആരംഭിച്ചത്. ചിലർ ഗന്ധത്തെക്കുറിച്ചുപോലും ബോധവാന്മാരായിരിക്കും. എന്നാല്‍, തനിക്ക് മറ്റൊരു സംഭവം ഓർമയിലേക്ക് വന്നുവെന്ന് വിദ്യാ ബാലൻ മുഖവുരയായി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ചൈനീസ് ഭക്ഷണം കഴിച്ച ശേഷം പല്ലുതേയ്ക്കാതെ വന്ന ഒരു നടനൊപ്പം എനിക്ക് ഇന്റിമേറ്റ് സീൻ ചെയ്യേണ്ടിവന്നു. ഞാൻ എന്റെ മനസില്‍ ആലോചിച്ചു, ‘ഇയാള്‍ക്കുമുണ്ടാവില്ലേ ഒരു പങ്കാളി’, എന്ന്. ഞാൻ അയാള്‍ക്ക് മിന്റ് നല്‍കാനൊന്നും പോയില്ല. പുതിയ ആളായതിനാല്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു’- ചിരിച്ചുകൊണ്ട് വിദ്യാ ബാലൻ പറഞ്ഞു.