video
play-sharp-fill

വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നൈജീരിയൻ പട്ടാളക്കാരുടെ ‘ ഗാർഡ് ഓഫ് ഓണർ’

വിദേശകാര്യ സഹമന്ത്രി വി മുരളീധരന് നൈജീരിയൻ പട്ടാളക്കാരുടെ ‘ ഗാർഡ് ഓഫ് ഓണർ’

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: മോദി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രി വി മുരളീധരന് നൈജീരിയൻ പട്ടാളക്കാരുടെ ഗാർഡ് ഓഫ് ഓണർ. ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ മൂന്നുദിവസത്തെ പര്യടനമാണ് അദ്ദേഹം നടത്തുന്നത്. ബുധനാഴ്ച നൈജീരിയൻ സർക്കാർ സംഘടിപ്പിക്കുന്ന ജനാധിപത്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കും. ചൊവ്വാഴ്ച വൈകീട്ട് നൈജീരിയയുടെ തലസ്ഥാനമായ അബൂജയിൽ മന്ത്രിക്ക് ഇന്ത്യൻസമൂഹം സ്വീകരണം നൽകി. അബൂജയിലെ ഇന്ത്യൻ കൾച്ചറൽ അസോസിയേഷനും നൈജീരിയൻ ഹൈക്കമ്മിഷനും ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.ഹൈക്കമ്മിഷൻ സംഘടിപ്പിച്ച അത്താഴവിരുന്നിലും പങ്കെടുത്തു. ഗാർഡ് ഓഫ് ഓണറും നൽകി. വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ :
പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ പ്രതിനിധീകരിച്ച്
”ഡെമോക്രസി ഡേ” ആഘോഷങ്ങളിൽ പങ്കെടുക്കാനായി നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെത്തി. വിമാനത്താവളത്തിൽ നൈജീരിയ ആർമി, രാഷ്ട്രത്തലവന്മാർക്ക് നൽകാറുള്ള ഗാർഡ് ഓഫ് ഓണറോടെ സ്വീകരിച്ചു.
”ഡെമോക്രസി ഡേ” ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്ന ആഫ്രിക്കയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.അബൂജ, ലാഗോസ് എന്നിവിടങ്ങളിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി പ്രത്യേകമായി കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്.ഇന്ത്യയും നൈജീരിയയുമായി പരമ്പരാഗതമായി സൗഹാർദ്ദപരമായ ബന്ധമാണ് നിലനിർത്തി വരുന്നത്.ഈ സന്ദർശനം ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ദൃഢവും ഊഷ്മളവുമായ ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്.