
വനിതാ നേതാവിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരണം : യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം 3 പേര്‍ക്കെതിരേ കേസ്
സ്വന്തം ലേഖിക
കൊടുങ്ങല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന സെക്രട്ടറിയായ വനിതാ നേതാവിന്റെ മോര്‍ഫ് ചെയ്‌ത അശ്ലീല വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നു പരാതി.
യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയടക്കം മൂന്നുപേര്‍ക്കെതിരേ കേസ്.
നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടില്‍, കയ്‌പമംഗലം മണ്ഡലം നേതാവ് അഫ്‌സല്‍ എന്നിവര്‍ക്കെതിരേയാണു മതിലകം പോലീസ് കേസെടുത്തത്. ഐ.പി.സി. സെക്‌ഷന്‍ 66 (ഇ), 67 ഐടി ആക്‌ട് അനുസരിച്ചാണ് എഫ്.ഐ.ആര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒന്‍പതിനാണു യുവതിയുടെ പേരും പദവിയും ഉപയോഗിച്ച് വീഡിയോ പ്രചരിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ യുവതി പരാതി നല്‍കി.
കേസില്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ രംഗത്തിറങ്ങിയെന്നും ആക്ഷേപമുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നു കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി: സലീഷ് ശങ്കരന്‍ പറഞ്ഞു.