play-sharp-fill
വിടവാങ്ങിയത് ബിജെപിയുടെ ശക്തനായ കാവൽ ഭടൻ : എബിവിപിയുടെ പ്രവർത്തനങ്ങളിലൂടെ ബിജെപിയിലെത്തിയ കഴിവുറ്റ ഭരണാധികാരി

വിടവാങ്ങിയത് ബിജെപിയുടെ ശക്തനായ കാവൽ ഭടൻ : എബിവിപിയുടെ പ്രവർത്തനങ്ങളിലൂടെ ബിജെപിയിലെത്തിയ കഴിവുറ്റ ഭരണാധികാരി

സ്വന്തം ലേഖിക

ന്യൂഡൽഹി : കാര്യപ്രാപ്തിയുള്ള ഭരണം, കഴിവുറ്റ ഭരണാധികാരി, പ്രഗത്ഭനായ അഭിഭാഷകൻ, രാഷ്ട്രീയ പ്രവർത്തകൻ തുടങ്ങിയ മേഖലയിൽ തന്റേതായ കഴിവുകൾ തെളിയിച്ച മികച്ചൊരു നേതാവിനെയാണ് അരുൺ ജെയ്റ്റ്ലിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായത്. അതിലുപരി മോദി സർക്കാരിന്റെ ശക്തനായ കാവൽഭടൻ. മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയുടെ എതിർപ്പ് മറികടന്ന് നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കുന്നതിൽ ശക്തമായി പിന്തുണയ്ക്കുകയും തന്ത്രപരമായി നേതൃത്വം നൽകുകയും ചെയ്ത വ്യക്തി. മോദിയുടെ രാഷ്ട്രീയ തുടക്കം മുതൽ രാഷ്ട്രീയ ഉയർച്ചയിലേക്ക് എത്തിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു.


അതേസമയം, മറ്റ് നേതാക്കളെ പോലെ ജനകീയനായിരുന്നില്ല ജെയ്റ്റ്ലി. എന്നാൽ, അതീവ തന്ത്രശാലിയായിരുന്നു. നോട്ട് നിരോധനം,റാഫേൽ, ജി.എസ്.ടി പ്രധാനമന്ത്രിയുടെ മുമ്പോട്ടുള്ള നീക്കങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചു. സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നെങ്കിലും രാഷ്ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടൽ നടത്തിയിരുന്നു. അവസാനമായി കാശ്മീർ വിഷയത്തിലും തന്റേതായ വിലയിരുത്തലുകൾ പങ്കുവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1952 ഡിസംബർ ഡൽഹിയിലായിരുന്നു ജനനം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തും തിളങ്ങി. 1973ൽ ജയപ്രകാശ് നാരായണനും രാജ് നരെയ്നും തുടങ്ങിവച്ച അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ മുൻനിര നേതാവെന്ന നിലയിൽ ശ്രദ്ധേയനായിരുന്നു ജെയ്റ്റ്ലി. 1974ൽഅടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ പോരാടി കരുതൽതടങ്കലിലായ ജെയ്റ്റ്ലി തിഹാർ ജയിലിൽ 19 മാസം തടവ് അനുഭവിച്ചു. ജയിൽ മോചിതനായ ജെയ്റ്റ്ലി പിന്നീട് ജനസംഘത്തിൽ ചേർന്നു.

നേതൃപാഠവം കൊണ്ട് ശ്രദ്ധേയനായ ജെയ്റ്റ്‌ലി 20-ാം വയസിൽ ജനസംഘം പ്രവർത്തക സമിതിയിൽ അംഗമായി. 1991ൽ ബി.ജെ.പി നിർവാഹക സമിതിയിലെത്തിയ ജെയ്റ്റ്ലി എട്ടുവർഷത്തിനു ശേഷം 1999ൽ പാർട്ടി വക്താവായി. അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള വാർത്താ വിനിമയ വകുപ്പ് മന്ത്രിയായി. 2009 മുതൽ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. വി.പി സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് 1989ൽ അഡീഷണൽ സോളിസിറ്റർ ജനറലായ ജെയ്റ്റ്ലി 1990ൽ സോളിസിറ്റർ ജനറലുമായി.

Tags :