സ്വന്തം ലേഖകൻ
ചങ്ങനാശേരി: ഭരണരംഗത്തും രാഷ്ട്രീയമേഖലയിലും നേതൃത്വശൈലിക്ക് കാര്യമായ അപചയം സംഭവിച്ചിരിക്കുന്നുവെന്നും തൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും രാജ്യത്തും സംസ്‌ഥാനത്തും നേതൃത്വത്തിൻ്റെ നല്ല മാതൃകകൾ നമുക്കുണ്ടായിരുന്നുവെന്നും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷൻ മുൻ അംഗവും മഹാത്മഗാന്ധിസർവകലാശാല വൈസ് ചാൻസിലറുമായിരുന്ന ഡോ. സിറിയക് തോമസ് അഭിപ്രായപ്പെട്ടു.
ചങ്ങനാശ്ശേരിയിൽ കോണ്ടൂർ റിസോർട്ടിൽ ഇന്ത്യയും ഗൾഫ് ഗൾഫ് മേഖലയും ഉൾപ്പെടുന്ന, വൈസ്മെൻ ഇൻ്റർനാഷണൽ ഇന്ത്യ ഏരിയ പ്രസിഡന്റ്, കോട്ടയം പാലാ പുലിയന്നൂർ സ്വദേശിയായ വി.എസ്. രാധാകൃഷ്ണൻ വണ്ടാനത്തിന്റെ സ്ഥാനാരോഹണസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതൃത്വരംഗത്തുണ്ടായ മൂല്യത്തകർച്ചയ്ക്ക് പകരംവയ്ക്കാനാവുന്ന നേതൃത്വശൈലി വളർത്തി ക്കൊണ്ടുവരുവാൻ വൈസ്മെൻ ഇൻ്റർനാഷണൽ പോലുള്ള സാമൂഹ്യ സന്നദ്ധ സംഘടനകൾ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈസ്മെൻ ഇൻ്റർനാഷണൽ ICE അഡ്വ. ഷാനവാസ്ഖാൻ സ്ഥാനാരോഹണകർമ്മം നിർവഹിച്ചു വി.എ. ഷുക്കൂർ, എ.കെ. ശ്രീഹരി, ഫിൽസൺ ലൂയിസ്, പ്രൊഫ. തോമസ് ലൂക്കോസ്, വൈ.എം.സി.എ. ദേശീയ ജനറൽ സെക്രട്ടറി എൽദോ എൻ. വർഗീസ്, കോശി തോമസ്, പ്രൊഫ. ജേക്കബ് തോമസ്, മാമൻ ഉമ്മൻ തുടങ്ങിയവർ പ്രസംഗിച്ചു.
വൈസ്മെൻ ഇന്ത്യ ഏരിയയുടെ പുതിയ പ്രസിഡൻ്റായി വി.എസ്. രാധാകൃഷ്‌ണൻ ചുമതലയേറ്റു. അഡ്വ. ജേക്കബ് വർഗീസ്, പ്രൊഫ. ബി. വിജയകുമാർ, ഡോ. സി.കെ. ജെയിംസ്, ബിജു തോമസ്, എബി ജോൺ, അജിത്ത് ബാബു. മോളി സ്‌റ്റാൻലി എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഇന്ത്യയുടെ വിവിധഭാഗങ്ങളിൽനിന്നും അറേബ്യൻ രാജ്യങ്ങളിൽനിന്നുമായി 500 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യയിലെ 600 പരം ക്ലബ്ബുകളിൽ കൂടി ഈ വർഷം 12 കോടിയിൽപരം രൂപയുടെ സാമൂഹ്യസേവനപ്രവർത്തനങ്ങൾക്ക് രൂപം നല്കിയിട്ടുണ്ട്.