
അനധികൃത സ്വത്ത് സമ്പാദന കേസ്: 2 ഡിഎംകെ മന്ത്രിമാർ വിചാരണ നേരിടണം
ചെന്നൈ : അനധികൃത സ്വ ത്തു സമ്പാദനക്കേസിൽ, മന്ത്രിമാരായ കെ.കെ.എസ്.എസ്. ആർ.രാമചന്ദ്രൻ, തങ്കം തെന്നരശ് എന്നിവരെ കുറ്റവിമുക്‌തരാക്കിയ കീഴ് ക്കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
പ്രഥമദ്യഷ്ട്യാ തെളിവുള്ളതിനാൽ ഇരുവ രും വിചാരണ നേരിടണമെന്നു വ്യക്തമാക്കിയ കോടതി, നിയമാനുസൃത നടപടികളുമായി മുന്നോട്ടു പോകണമെന്നും പ്രത്യേക കോടതിയോട് നിർദേശിച്ചു.
വിരുദുനഗർ ജില്ലയിലെ പ്രത്യേക കോടതിയുടെ ഉത്തരവ് സ്വമേധയാ പുനഃപരിശോധിച്ച ജസ്റ്റിസ് എൻ.ആനന്ദ് വെങ്കിടേഷാണു നിർണായക വിധി പറഞ്ഞത്. രാമചന്ദ്രൻ സെപ്റ്റംബർ 9നും തങ്കം തെന്നരശ് 11നും നേരിട്ടു ഹാജരാകണം. എല്ലാ ദിവസവും വിചാരണ നടത്തി കേസ് വേഗം പൂർ ത്തിയാക്കാനും നിർദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനധികൃത സ്വത്തു സമ്പാദ നക്കേസിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ കെ.പൊൻമുടിയെയും ഭാര്യ പി.വിശാലാക്ഷിയെയും വിട്ടയച്ച കീഴ് കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഇരുവരെയും 3 വർഷം തടവിനും 50 ലക്ഷം രൂപ പിഴ അടയ്ക്കാനും വിധിച്ചെങ്കിലും ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.
മന്ത്രി ഐ. പെരിയസാമി, മുൻ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ മുൻ നേതാവുമായ ഒ.പനീർ സെൽവം, മുൻ മന്ത്രി ബി.വളർമതീ എന്നിവർക്കെതിരെയും ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.