ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോട്ടയത്ത് ജനുവരി രണ്ട്, മൂന്ന് തീയതികളിൽ ഗതാഗത നിയന്ത്രണം

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജനുവരി 2, 3 തീയതികളിൽ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച (ജനുവരി രണ്ട്) അതിരമ്പുഴ-മെഡിക്കൽ കോളജ്, കുട്ടോംമ്പുറം – യൂണിവേഴ്‌സിറ്റി റോഡുകളിൽ രാവിലെ 9.15 മുതൽ 11.30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

അതിരമ്പുഴ ഭാഗത്തു നിന്നു യൂണിവേഴ്‌സിറ്റി വരെ മാത്രമേ ഗതാഗതം അനുവദിക്കൂ.

അതിരമ്പുഴ ഭാഗത്തു നിന്നും മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾ അതിരമ്പുഴ ഫെറോന ചർച്ചിന് മുൻവശത്ത് കൂടി പാറോലിക്കൽ കവലയിലെത്തി എം.സി. റോഡ് വഴി പോകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിച്ചിറ ഭാഗത്തു നിന്നു യൂണിവേഴ്‌സിറ്റിയിലേക്ക് പോകേണ്ടവ അമ്മഞ്ചേരി ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പോകണം.

നീണ്ടൂർ, കല്ലറ, വൈക്കം ഭാഗത്തു നിന്നും മെഡിക്കൽ കോളജിലേക്കുള്ള വാഹനങ്ങൾ മാന്നാനം കവലയിലെത്താതെ സൂര്യാ കവല വാരിമുട്ടം വഴി പോകണം.

സമാന നിയന്ത്രണങ്ങൾ തിങ്കളാഴ്ച (ജനുവരി 3) രാവിലെ 8.45 മുതൽ 11.30 വരെ ഉണ്ടായിരിക്കും.