ഉപരാഷ്ട്രപതിയെ നാളെ അറിയാം;രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്; ആറുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും

Spread the love

ന്യൂഡൽഹി: ജഗ്‌ദീപ് ധൻകർ രാജിവച്ചതിനെ തുടർന്ന് ഒഴിവുവന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നാളെ തിരഞ്ഞെടുപ്പ്. എൻ.ഡി.എ സ്ഥാനാർത്ഥി തമിഴ്നാട്ടുകാരനായ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്‌ണനും, ‘ഇന്ത്യ” മുന്നണി സ്ഥാനാർത്ഥി ജസ്റ്റിസ് ബി. സുദർശൻ റെഡ്‌ഡിയും തമ്മിലാണ് മത്സരം. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ആറുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. നാളെ തന്നെ ഫലപ്രഖ്യാപനവുമുണ്ടാകും.

പാർലമെന്റിലെ ഇരുസഭകളിലെയുമായി 781 അംഗങ്ങൾ ഉൾപ്പെടുന്ന ഇലക്‌ടറൽ കോളേജാണ് രഹസ്യബാലറ്റിലൂടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.ലോക്‌സഭയിലും രാജ്യസഭയിലുമായി നിലവിൽ അംഗങ്ങളുണ്ട്.

ഭൂരിപക്ഷത്തിന് വേണ്ടത് 391 വോട്ട്. എൻ.ഡി.എയ്‌ക്ക് മാത്രം 422 എം.പിമാർ. 11 എം.പിമാരുള്ള വൈ.എസ്.ആർ കോൺഗ്രസും പിന്തുണ അറിയിച്ചതോടെ കുറഞ്ഞത് 433 വോട്ടെങ്കിലും നേടി സി.പി. രാധാകൃഷ്‌ണൻ ഉപരാഷ്ട്രപതിയാകുമെന്നാണ് എൻ.ഡി.എ കണക്കുകൂട്ടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group