
കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് കേരളത്തിലെത്തും.
ഉച്ചയ്ക്കു ശേഷം നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ഇന്നു കൊച്ചിയിൽ തങ്ങും. നാളെ രാവിലെ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി തൃശൂ രിലേക്കു പോകും. തുടർന്നു കളമശേരിയിൽ തിരിച്ചെത്തുന്ന അദ്ദേഹം 10.40നു നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്‌റ്റഡീസിൽ (നുവാൽസ്) വിദ്യാർഥികളും അധ്യാപകരുമായി സംവാദം നടത്തും. ഭാര്യ ഡോ.സുദേഷ് ധൻകറും ഒപ്പമുണ്ടാകും.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നേവൽ ബേസ്, എംജി റോഡ്, ഹൈക്കോടതി, ബോൾഗാട്ടി ഭാഗങ്ങളിലും നാളെ രാവിലെ 8 മുതൽ ഒന്നു വരെ നാഷനൽ ഹൈവേ 544, കളമശേരി എസ് സിഎംഎസ്-എച്ച്എംടി, സീ പോർട്ട് എയർപോർട്ട് റോഡിൽ തോഷിബ ജംക്ഷൻ, മെഡിക്കൽ കോളജ് റോഡിൽ കളമശേരി ന്യൂവാൽസ് എന്നിവിടങ്ങളിലും ഗതാഗതം കർശനമായി നിയന്ത്രിക്കും.