രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് കേരളത്തിലെത്തും ; നാളെ ഗുരുവായൂര്‍ ദര്‍ശനം; കൊച്ചി നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Spread the love

കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രണ്ടു ദിവസത്തെ സന്ദർശനത്തിന് ഇന്നു സംസ്ഥാനത്തെത്തും. ഉച്ചയ്ക്കു ശേഷം നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ഇന്നു കൊച്ചിയിൽ തങ്ങും.
നാളെ രാവിലെ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി തൃശൂരിലേക്കു പോകും. തുടർന്നു കളമശേരിയിൽ തിരിച്ചെത്തുന്ന അദ്ദേഹം 10.40നു നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) വിദ്യാർഥികളും അധ്യാപകരുമായി സംവാദം നടത്തും.

ഭാര്യ ഡോ.സുദേഷ് ധൻകറും ഒപ്പമുണ്ടാകും.ഉപരാഷ്ടപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു കൊച്ചി നഗരത്തിൽ ഇന്നും നാളെയും ഗതാഗതനിയന്ത്രണം.

ഇന്ന് ഉച്ചയ്ക്ക് 2 മുതൽ നേവൽ ബേസ്, എംജി റോഡ്, ഹൈക്കോടതി, ബോൾഗാട്ടി ഭാഗങ്ങളിലും നാളെ രാവിലെ 8 മുതൽ ഒന്നു വരെ നാഷനൽ ഹൈവേ 544, കളമശേരി എസ്‌സിഎംഎസ്–എച്ച്എംടി, സീപോർട്ട് എയർപോർട്ട് റോഡിൽ തോഷിബ ജംക്‌ഷൻ, മെഡിക്കൽ കോളജ് റോഡിൽ കളമശേരി ന്യൂവാൽസ് എന്നിവിടങ്ങളിലും കർശനമായി ഗതാഗതം നിയന്ത്രിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group