
ദില്ലി:ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തോൽവിയില്‍ പ്രതിപക്ഷത്ത് അതൃപ്തി കടുക്കുന്നു എംപിമാരെ കൂറുമാറ്റാൻ 20 കോടിവരെ ചിലവഴിച്ചതായി വിവരമുണ്ടെന്ന് ടിഎംസി ജന സെക്ര അഭിഷേക് ബാനർജി ആരോപിച്ചു എംപിമാരെ വിലയ്ക്കുവാങ്ങാം, ജനങ്ങളെ വിലയ്ക്കുവാങ്ങാൻ സാധിക്കില്ല ടിഎംസി എംപിമാർ എല്ലാവരും സുദർശൻ റെഡ്ഡിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ടിഎംസിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. വ്യാജ ആരോപണങ്ങളുന്നയിക്കുന്നതിൽ പ്രതിപക്ഷം മത്സരിക്കുകയാണ് സ്വന്തം എംപിമാരെ കുറിച്ചാണ് അസംബന്ധം വിളിച്ചു പറയുന്നതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു. സ്വന്തം എംപിമാരെ വിലയ്ക്കു വാങ്ങാമെന്നാണ് അഭിഷേക് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യ സ്ഥാനാർത്ഥിക്ക് വോട്ട് കുറഞ്ഞത് സംഭവം ഗൗരവമുള്ള കാര്യമെന്ന് മുസ്ലി ലീഗ് പ്രതികരിച്ചു. പ്രതീക്ഷയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നടന്നതെന്ന് ഇടി മുഹമ്മദ് ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.താളപ്പിഴ സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണം.ഇതിൽ കാരണം എന്തെന്ന് കണ്ടെത്തി തെറ്റ് തിരുത്തൽ നടപടിയുമായി മുന്നോട്ട് പോകും.അടുത്ത ഇന്ത്യ സഖ്യ യോഗത്തിൽ ഇക്കാര്യം എല്ലാ പാർട്ടികളും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു

Whatsapp Group 1 | Whatsapp Group 2 |Telegram Group