സാങ്കേതിക കാരണങ്ങള്‍ മൂലം പ്രദര്‍ശനം ഇടയ്ക്കുവെച്ച് നിന്നു; ആര്‍ആര്‍ആര്‍ ഫാന്‍സ് തിയേറ്റര്‍ തല്ലിതകര്‍ത്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വിജയവാഡ: എസ് എസ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെ സാങ്കേതിക തകരാറുണ്ടായതിനാല്‍ നിന്നുപോയി. രോഷാകുലരായി ഫാന്‍സ് തീയേറ്റര്‍ തല്ലിത്തകര്‍ത്തു.

വിജയവാഡയിലെ അന്നപൂര്‍ണ തീയേറ്ററിന് നേരെയാണ് ഫാന്‍സിന്റെ ആക്രമണമുണ്ടായത്. 7.30ന് തുടങ്ങിയ പ്രദര്‍ശനം സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം 8.40ന് അപ്രതീക്ഷിതമായി നിന്നുപോയതാണ് ഫാന്‍സിനെ ചൊടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദര്‍ശനം നിന്നുപോയത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തിയേറ്റര്‍ അധികൃതര്‍ ഇടപെട്ട് സാങ്കേതിക തകരാറുകള്‍ പരിഹരിച്ചെങ്കിലും ഫാന്‍സ് പിന്തിരിയാന്‍ തയാറായില്ല.

കസേരകള്‍ നശിപ്പിച്ച ശേഷം ഇവര്‍ സ്‌ക്രീന്‍ തകര്‍ക്കാനും ശ്രമിച്ചു. ഹാളില്‍ നിന്ന് പുറത്തേക്കിറങ്ങിയ അക്രമികള്‍ തിയേറ്ററിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞുടച്ചു. പ്രദര്‍ശനം നടക്കുന്ന ഹാളിലേക്ക് കടക്കുന്ന വാതിലുകളും ഇവര്‍ നശിപ്പിച്ചു.

പ്രദര്‍ശനം പുനരാരംഭിച്ചിട്ടും ഫാന്‍സ് അക്രമം തുടര്‍ന്നതോടെ തിയേറ്റര്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. വിവരമറിഞ്ഞയുടന്‍ പൊലീസ് സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

അക്രമികളില്‍ പലരും മദ്യപിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.