
കൊറോണാ മെസേജ് പോലെയാണ് വി.ഐ: പുറത്തിറങ്ങുന്നില്ല; ആകെ അലമ്പായി നെറ്റ് വർക്ക്; വൊഡാഫോണും ഐഡിയയും ഒന്നിച്ചതോടെ നെറ്റ് വർക്ക് തകരാർ; മൂന്നു മണിക്കൂറായിട്ടും നെറ്റ് വർക്ക് ഇല്ലാതെ ഉപഭോക്താക്കൾ വലയുന്നു
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഐഡിയയും വൊഡാഫോണും ഒന്നായതോടെ കുഴപ്പത്തിലായ വി.ഐ നെറ്റ് വർക്ക് ആകെ പോക്കായി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെ തകരാറിലായ നെറ്റ് വർക്ക് മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും നേരെയായിട്ടില്ല. ജിയോയുടെ അതിപ്രസരത്തിൽ അവതാളത്തിലായ ഐഡിയയും, വൊഡാഫോണും ഒന്നിച്ചാണ് വി.ഐ ആയി മാറിയത്. എന്നാൽ, വി.ഐ ആയിട്ടും ഇവർക്കു രക്ഷപെടാനാവുന്നില്ലെന്നാണ് വ്യക്തമാകുന്നത്.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ഫെബർനെറ്റ് വർക്കിലെ തകരാറിനെ തുടർന്നു വി.ഐയുടെ സെർവറിൽ തകരാർ സംഭവിച്ചത്. കോൾ വിളിക്കുന്നതിനോ, സ്വീകരിക്കുന്നതിനോ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനോ സാധിച്ചിരുന്നില്ല. തുടർന്നു ഉപഭോക്താക്കൾ കൂട്ടത്തോടെ കമ്പനിയുടെ കോൾ സെന്ററിലേയ്ക്കു വിളിക്കുക കൂടി ചെയ്തതോടെ ആകെ കുഴപ്പത്തിലായി കമ്പനി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, ഉപഭോക്താക്കൾ പലരും അതീവ രോഷത്തിലാണ് പ്രതികരിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ പ്രതിഷേധവുമായി ഉപഭോക്താക്കൾ രംഗത്ത് എത്തിയിട്ടുണ്ട്.