video
play-sharp-fill
കേന്ദ്രമന്ത്രിയായ വി മുരളീധരന് പകരം കെ മുരളീധരന്റെ ചിത്രം,സ്വതന്ത്ര വാർത്ത എജൻസിയായ ഐ എ എൻ എസിനെ ട്രോളി സോഷ്യൽ മീഡിയ

കേന്ദ്രമന്ത്രിയായ വി മുരളീധരന് പകരം കെ മുരളീധരന്റെ ചിത്രം,സ്വതന്ത്ര വാർത്ത എജൻസിയായ ഐ എ എൻ എസിനെ ട്രോളി സോഷ്യൽ മീഡിയ

സ്വന്തംലേഖകൻ

 

ബിജെപി എംപി വി മുരളീധരന്റെ ചിത്രത്തിന് പകരം കോൺഗ്രസ് നേതാവ് കെ മുരളീധരന്റെ ചിത്രം പ്രസിദ്ധീകരിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാർത്താ ഏജൻസിയായ ഐഎഎൻഎസ്. ‘കേരള ബിജെപി പ്രസിഡന്റ് വി മുരളീധരൻ പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ പുതിയ മന്ത്രിസഭയിലേക്ക്’ എന്നായിരുന്നു ഏജൻസിയുടെ ഔദ്യോഗിക ട്വിറ്റർ പേജിലെ ട്വീറ്റ്. ഇതോടൊപ്പം കെ മുരളീധരന്റെ ചിത്രവുമുണ്ടായിരുന്നു.നിരവധി പേരാണ് ട്വിറ്റർ പേജിൽ ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര ന്യൂസ് ഏജൻസിയെന്ന അവരുടെ സ്റ്റാറ്റസ് ചൂണ്ടിക്കാട്ടിയാണ് മുഖ്യപരിഹാസം. ഇത് വടകര എംപി കെ മുരളീധരനാണെന്ന് മാന്യമായി തിരുത്തിക്കൊടുക്കുന്നവരെയും പരിഹസിക്കുന്നവരെയും കമന്റുകളിൽ കാണാം.’ഇങ്ങേരും മറുകണ്ടം ചാടിയോ. എന്നാലും എന്റെ ഐഎഎൻഎസ്’. എന്നായാരുന്നു ഒരാളുടെ മറുപടി.കോൺഗ്രസുകാരെല്ലാം മറുകണ്ടം ചാടാമെന്ന് ഐഎഎൻഎസിന് വരെ മനസിലായി.’ എന്നായിരുന്നു ഒരാളുടെ മറുപടി.