
പഴയ കാല സൗഹൃദത്തിന്റെ മധുര സ്മരണകൾ പുതുക്കാൻ വിവാഹിതരായവർ ഒത്തുകൂടി: വെച്ചൂർ ഗ്രാമം ഇന്നലെ വ്യത്യസ്തമായ ഒരു ഒത്തു ചേരലിന് സാക്ഷ്യം വഹിച്ചു. നാട്ടിൽ നിന്ന് വിവാഹം കഴിച്ചയക്കപ്പെട്ട സ്ത്രീകൾ ഒന്നിച്ചു കൂടി സൗഹൃദം പങ്കിടുന്ന അപൂർവ്വ കാഴ്ച
വൈക്കം: വെച്ചൂർ ഗ്രാമം ഇന്നലെ വ്യത്യസ്തമായ ഒരു ഒത്തു ചേരലിന് സാക്ഷ്യം വഹിച്ചു. നാട്ടിൽ നിന്ന് വിവാഹം കഴിച്ചയക്കപ്പെട്ട സ്ത്രീകൾ ഒന്നിച്ചു കൂടി സൗഹൃദം പങ്കിടുന്ന അപൂർവ്വ കാഴ്ച. പഴയ സ്കൂൾ പഠനകാലത്തെ ഓർമകൾ പങ്കുവച്ചു.
പഴയകാല പ്രണയത്തിന്റെ മധുരമുള്ള ഓർമ്മകൾ അയവിറക്കിയപ്പോൾ ചെറുപ്പമായതുപോലെ . ഒന്നിച്ചു പഠിച്ചു വളർന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് വിവാഹം കഴിച്ച് അയക്കപ്പെട്ടവർ വർഷങ്ങൾക്ക് ശേഷം സൗഹൃദത്തിൻ്റെ മധുരം പങ്കിടാൻ കരിയാറിൻ്റെ തീരത്ത് ഒത്തുകൂടി. വൈക്കം വെച്ചൂർ ശാസ്തക്കുളം പിഴയിൽ ക്ഷേത്രത്തിനു സമീപത്തു നിന്നു കോട്ടയം,
എറണാകുളം, ആലപ്പുഴ ജില്ലകളിലേക്ക് വിവാഹം കഴിച്ചു അയക്കപ്പെട്ട 50ഓളം വനിതകളാണ് ചിത്രശലഭങ്ങൾ എൻ്റെ പ്രിയപ്പെട്ടവർക്കായി എന്നപേരിൽ കൂട്ടായ്മ രൂപീകരിച്ച് ഒന്നിച്ചു കൂടിയത്. ശാസ്തക്കുളം പിഴയിൽ ക്ഷേത്രം,ദർശന ബസ് സ്റ്റോപ്പ്, വായനശാല, സ്കൂൾ,കോളജ് എന്നിവിടങ്ങളിലൂടെ അടുത്തിടപഴകി വളർന്ന ആഴമേറിയ സ്നേഹ ബന്ധത്തിൻ്റെ ഇഴയടുപ്പം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തമ്മിൽ കണ്ടപ്പോൾ അവർ തൊട്ടറിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വത്സലപണിക്കർ, സുനിമോൾ, സരളാദേവി,യമുന, പവിഴം,സെലീന എന്നിവരുടെ ശ്രമഫലമായാണ് വിവിധ സ്ഥലങ്ങളിൽ നിന്നു കൂട്ടുകാരികൾ സ്നേഹ തീരത്തെത്തിയത്. നഴ്സ്,ഡോക്ടർ, ബിസിനസുകാർ, സ്വയംതൊഴിലേർപ്പെടുന്നവരടക്കംവിവിധ മേഖലയിലുള്ളവർ
മധുരം പങ്കിട്ടാണ് പുന:സമാഗമത്തിൻ്റെ ഊഷ്മളത നുകർന്നത്. സർവീസിൽ നിന്നു വിരമിച്ചവരും ഇപ്പോഴും ജോലിയിൽ തുടരുന്നവരും ശാരീരിക അവശതകൾ ഉള്ളവരുമൊക്കെ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ട് മനസു തുറന്നപ്പോൾ 25 വയസ് കുറഞ്ഞതു
പോലെയായി.പാട്ടുപാടിയും,കൈ കൊട്ടികളിച്ചും ഒരുമിച്ചു ഭക്ഷണം കഴിച്ചും അടിച്ചു പൊളിച്ചവർ 2026 മാർച്ച് എട്ട് വനിതാ ദിനത്തിൽ വീണ്ടും ഒന്നിക്കാമെന്ന് പരസ്പരം ആശ്ലേഷിച്ച് ഉറപ്പ് പറഞ്ഞാണ് പിരിഞ്ഞത്.