സ്റ്റോപ്പ് മെമ്മോ ലംഘിച്ചു സ്വകാര്യവ്യക്തി വെട്ടുകല്ല് ഖനനം ചെയ്തു: റവന്യുവകുപ്പും പോലീസും ചേര്‍ന്ന് ലോറിയും കല്ലുകളും പിടിച്ചെടുത്തു: സംഭവം കോട്ടയം മാഞ്ഞൂരിൽ

Spread the love

കുറുപ്പന്തറ: മാഞ്ഞൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സ്റ്റോപ്പ് മെമ്മോ ലംഘിച്ചു സ്വകാര്യവ്യക്തി വെട്ടുകല്ല് ഖനനം ചെയ്ത സംഭവത്തില്‍ റവന്യുവകുപ്പും പോലീസും ചേര്‍ന്ന് ലോറിയും കല്ലുകളും പിടിച്ചെടുത്തു.

video
play-sharp-fill

പരാതിയെത്തുടര്‍ന്നാണ് കോതനല്ലൂര്‍ വില്ലേജ് ഓഫീസറും കടുത്തുരുത്തി പോലീസും ചേര്‍ന്ന് ലോറി പിടിച്ചെടുത്തത്.

ഏപ്രില്‍ 25ന് വെട്ടുകല്ല് ഖനനം നടത്തുന്നതിനെതിരേ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു ലംഘിച്ചു വീണ്ടും ഖനനം ആരംഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. വീണ്ടും സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ വെട്ടുകല്ല് ഖനനത്തിന് അനുമതിയില്ലെന്ന് റവന്യു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.