play-sharp-fill
രാ​ത്രി​യും പ​ക​ലും ഒ​രു​പോ​ലെ ക​ഞ്ചാ​വ് സം​ഘ​ങ്ങ​ള്‍ അഴിഞ്ഞാടുന്നു; സ്വൈ​ര്യ​ജീ​വി​തം കെ​ടു​ത്തു​ന്നുവെന്ന  പരാതിയുമായി വെ​ട്ടി​ത്തു​രു​ത്ത് നി​വാ​സി​ക​ള്‍

രാ​ത്രി​യും പ​ക​ലും ഒ​രു​പോ​ലെ ക​ഞ്ചാ​വ് സം​ഘ​ങ്ങ​ള്‍ അഴിഞ്ഞാടുന്നു; സ്വൈ​ര്യ​ജീ​വി​തം കെ​ടു​ത്തു​ന്നുവെന്ന പരാതിയുമായി വെ​ട്ടി​ത്തു​രു​ത്ത് നി​വാ​സി​ക​ള്‍

സ്വന്തം ലേഖിക

ച​ങ്ങ​നാ​ശേ​രി: ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍ സ്വൈ​ര്യ​ജീ​വി​തം കെ​ടു​ത്തു​ന്ന​തി​നെ​തി​രേ പ്രതിഷേധവുമായി വെ​ട്ടി​ത്തു​രു​ത്തു നി​വാ​സി​ക​ള്‍.

പ​ക​ലും രാ​ത്രി​യും ഒ​രു​പോ​ലെ ക​ഞ്ചാ​വ് സം​ഘ​ങ്ങ​ള്‍ അഴിഞ്ഞാടുന്നതായാണ് പ​രാ​തി ഉ​യ​രു​ന്ന​ത്. ബൈ​ക്കു​ക​ളി​ല്‍ മൂ​ന്നും നാ​ലും​പേ​ര്‍ വെ​ട്ടി​ത്തു​രു​ത്തി​ലെ റോ​ഡു​ക​ളി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​ത് സ്‌​കൂ​ളി​ല്‍ പോ​കു​ന്ന കു​ട്ടി​ക​ള്‍ക്കും സ്ത്രീ​ക​ള്‍ക്കും ഏ​റെ ഭീ​ഷ​ണി സൃ​ഷ്‌ടി​ക്കു​ക​യാ​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘം വ​ട​ക്കേ​വെ​ട്ടി​ത്തു​രു​ത്ത് ഭാ​ഗ​ത്ത് ക​ഞ്ചാ​വ് കൊ​ടു​ക്ക​ല്‍വാ​ങ്ങ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​ഘ​ര്‍​ഷം സൃ​ഷ്ടി​ച്ചി​രു​ന്നു. ആ​ളു​ക​ള്‍ പ​രാ​തി​പ്പെ​ട്ട​തു​ പ്ര​കാ​രം ച​ങ്ങ​നാ​ശേ​രി പോ​ലീ​സെ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും രാ​ത്രി​യോ​ടെ വി​ട്ട​യ​ച്ചു.

വീ​ണ്ടും ഇ​വ​ര്‍ വെ​ട്ടി​ത്തു​രു​ത്തി​ലെ​ത്തി പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു. ചി​ല വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ് വി​ല്പ​ന​യും മ​ദ്യ​പാ​ന​വും ന​ട​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ വ​ള്ള​ങ്ങ​ളി​ലും സ്പീ​ഡ് ബോ​ട്ടു​ക​ളി​ലു​മെ​ത്തി ല​ഹ​രി വി​ല്പ​ന ന​ട​ത്തു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു. പോ​ലീ​സ്, എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാവുകയാണ്.