വെട്ടിച്ചിറ ടോള്‍ പ്ലാസ അപകടം: ഒഴിഞ്ഞ ബൂത്ത് കണ്ട് അശ്രദ്ധമായി ബസ് മുന്നോട്ട് എടുത്തത് ദുരന്തത്തിന് കാരണമായി; ഡ്രൈവർക്കെതിരെ കേസ്

Spread the love

മലപ്പുറം: വെട്ടിച്ചിറ ടോള്‍ പ്ലാസയില്‍ ഉണ്ടായ അപകടത്തില്‍ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ടോള്‍ പ്ലാസയിലെ വലത് വശത്തെ ബൂത്ത് ഒഴിഞ്ഞുകിടക്കുന്നത് കണ്ട് അശ്രദ്ധമായി ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

video
play-sharp-fill

കാടാമ്പുഴ പൊലീസാണ് കേസെടുത്തത്. ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന ഹൈറ്റ് ബാരിയറില്‍ ബസിന്റെ പിൻഭാഗം ഇടിച്ചതും അപകടത്തിന് ഇടയാക്കി. പരിക്കേറ്റവരുടെ ബന്ധുവായ നവാസിന്റെ പരാതിയിലാണ് നടപടി.

കോതമംഗലത്ത് നിന്ന് വന്ന ബസ്സിലെ യാത്രക്കാരായ ആരിഫക്കും രണ്ട് വയസുകാരനായ ഹാഷിംക്കും കൈക്ക് പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവരുടെ ജീവന് അപകടം സൃഷ്ടിക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതുൾപ്പെടെ മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group